പാലക്കാട്: ഫോറസ്റ്റ് ക്യാമ്പിൽ വച്ച് കാട്ടാന കുങ്കിയാനയെ ആക്ര മിച്ചു. ധോണിയിലെ അഗസ്ത്യൻ എന്ന കുങ്കിയാനയെയാണ് കാട്ടാ ന ആക്രമിച്ചത്. നാല് ദിവസം മു മ്പാണ് സംഭവം ഉണ്ടായത്.
കാട്ടാനയുടെ കുത്തേറ്റ് കഴുത്തി ന് പരിക്കേറ്റ കുങ്കിയാനയ്ക്ക് ചി കിത്സ ആരംഭിച്ചു. പാലക്കാട് ധോണി ആനത്താവളത്തിലാണ് സംഭവം. സോളർ വേലി തകർ ത്ത് ക്യാംപിന് അകത്ത് കയറിയ ഒറ്റയാൻ അഗസ്ത്യനെ കുത്തി വീഴ്ത്തുകയായിരുന്നു.
മദപ്പാടുള്ള ഒറ്റയാനാണ് ആക്രമ ണം നടത്തുന്നതെന്നും പ്രതിരോ ധം തീർത്തിട്ടുണ്ടെന്നും വനം വ കുപ്പ് അറിയിച്ചു.


