തീവണ്ടി യാത്ര ദുരിതം : പരിഹരിക്കാൻ റെയിൽവേ മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.


 തീവണ്ടി യാത്ര ദുരിതം : പരിഹരിക്കാൻ റെയിൽവേ മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

കോഴിക്കോട് : മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ നിവേദനം സമർപ്പിച്ച് ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഉചിതമായ ഇടപെടൽ നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയത്.

 കേരളത്തിൽ പൊതുവേയും മലബാറിൽ പ്രതേകിച്ചും തീവണ്ടി യാത്ര ദുരിതം പരിഹരിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയുടെയും, ഉന്നത ഉദ്യോഗസ്ഥരുടെയും നവംബർ 3 ലെ കേരള സന്ദർശനത്തിൽ നൽകിയ ഉറപ്പിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രിയെയും കായിക മന്ത്രിയെയും ചർച്ചയിൽ അസോസിയേഷൻ ഭാരവാഹികൾ ബോധ്യപ്പെടുത്തി. 

തീവണ്ടി യാത്രക്കാരുടെ ആവശ്യങ്ങൾ മുൻഗണനാക്രമത്തിൽ ഏകോപിച്ച് തയ്യാറാക്കിയ നിവേദനം കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ഉൾപ്പെടെ വിവിധ സംഘടനകൾ കേന്ദ്ര മന്ത്രിക്കും, ഉന്നത ഉദ്യോഗസ്ഥർക്കും സമർപ്പിച്ച നിവേദനത്തിന്റെ പകർപ്പും തദവസരത്തിൽ അവർ മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും കൈമാറി. ശബരിമല - ന്യൂ ഇയർ - ക്രിസ്തുമസ് സീസണിൽ യാത്ര ക്ലെശങ്ങൾക്ക് പരിഹാരം കാണാൻ സ്പെഷ്യൽ ട്രെയിനുകൾ, നേരത്തെ ഉറപ്പു നൽകിയ മംഗലാപുരത്തും, കോയമ്പത്തൂരിലും യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ മലബാറിലേക്ക് നീട്ടിയും, നിലവിലുള്ള ട്രെയിനുകളിൽ ജനറൽ, റിസർവ്ഡ് കോച്ചുകൾ വർധിപ്പിച്ചും തീവണ്ടിയാത്ര സൗകര്യം മെച്ചപ്പെടുത്താൻ റെയിൽവേ മന്ത്രാലയത്തിൽ കേരള സർക്കാർ സമ്മർദ്ദം ചെലുത്തി എത്രയും വേഗം പരിഹാരം ഉണ്ടാക്കണം എന്നും അവർ ചർച്ചയിൽ അഭ്യർത്ഥിച്ചു.

റെയിൽവേ സ്റ്റേഷൻ നവീകരണത്തോടൊപ്പം അതുമൂലം യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനോ ബദൽ സംവിധാനം ഒരുക്കാനോ റെയിൽവേയുടെ ഭാഗത്തുനിന്നും യാതൊരു നടപടികളും സ്വീകരിക്കുന്നില്ല. കോഴിക്കോട് ഒന്നാം പ്ലാറ്റ്ഫോമിലെ രണ്ട് ഭോജനശാലകൾ നേരത്തെ തന്നെ അടച്ചു. അവശേഷിക്കുന്ന ഏക ഭോജനശാലയും മുന്നറിയിപ്പോ ബദൽ സംവിധാനമോ ഇല്ലാതെ കഴിഞ്ഞദിവസം നിർത്തലാക്കി. പല ദീർഘദൂര വണ്ടികളിലും പാൻട്രി കാറുകൾ ഇല്ല. അടിയന്തരമായി എല്ലാ പ്ലാറ്റ്ഫോമുകളിലും മൊബൈൽ ഭക്ഷണ കൗണ്ടറുകൾ ഏർപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നും ചർച്ചയിൽ അവർ ആവശ്യപ്പെട്ടു. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി ഇ ചാക്കുണ്ണി, വൈസ് ചെയർമാൻ അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, എ എം റഹ്മാൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

Post a Comment

Previous Post Next Post