കുന്നംകുളം: റവന്യു ജില്ലാ കലോത്സവം 1 -ാം ദിവസം പൂർത്തിയായപ്പോൾ 232 പോയിന്റ് നേടി വലപ്പാട് ഉപജില്ല മുന്നേറി. ഓഫ് സ്റ്റേജ് മത്സരങ്ങളും വിവിധ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ മത്സരങ്ങളുമാണ് ഇന്നലെ പൂർത്തിയായത്. 221 പോയിൻറ് വീതം നേടി ചാവക്കാട് ഉപജില്ലയും ആഥിധേയരായ കുന്നംകുളം ഉപജില്ലയുമാണ് രണ്ടാം സ്ഥാനത്ത് .
സ്കൂൾ തലത്തിൽ ലീഡ് നോക്കുമ്പോൾ 81 പോയിൻറ് നേടി പാവറട്ടി സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളാണ് ഒന്നാമത്. 73 പോയിന്റ് ആയി ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനത്തുണ്ട്.
കലോത്സവത്തിന് ഇന്ന് താൽക്കാലിക അവധിയാണ്.സംസ്ഥാനതലത്തിൽ വിദ്യാർത്ഥികൾക്കായി കേന്ദ്രസർക്കാരിൻ്റെ നാസ് പരീക്ഷ നടക്കുന്നതിനാൽ ഇന്ന് മത്സരങ്ങൾ ഉണ്ടാകില്ല. നാളെ (5.12.2024 ) രാവിലെ 9.30 ന് കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം കുന്നംകുളം ടൗൺഹാളിൽ മന്ത്രി ആർ.ബിന്ദു നിർവഹിക്കും. യുപി, ഹൈസ്കൂൾ വിഭാഗം മത്സരങ്ങൾ രാവിലെ 9 മണി മുതൽ വിവിധ വേദികളിൽ ആരംഭിക്കും.