വടക്കഞ്ചേരി : പന്നിയങ്കരയിൽ ഡിസംബർ 5 മുതൽ പ്രദേശവാസികൾ ടോൾ നൽകണമെന്നുള്ള കരാർ കമ്പനിയുടെ അറിയിപ്പിനെതിരെ വ്യാപക പ്രധിഷേധം ഉയരുന്ന സാഹചര്യത്തിൽ പന്നിയങ്കരയിൽ ഇനി സമരപരമ്പരയുടെ നാളുകളാണ് വരാനിരിക്കുന്നത്.ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിലുണ്ടായ ധാരണ കമ്പനി അധികൃതർ അട്ടിമറിച്ചെന്ന വികാരം ശക്തമാണ്.
പന്നിയങ്കര ടോള്‍ ബൂത്തില്‍ പ്രദേശവാസികളില്‍ നിന്നും സ്കൂള്‍ വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കാൻ അനുവദിക്കില്ലെന്ന് പി.പി.സുമോദ് എംഎല്‍എ പറഞ്ഞു. അഞ്ചാം തിയതി മുതല്‍ ടോള്‍ പിരിക്കുമെന്നാണ് കരാർ കമ്പനി പറയുന്നത്.
നാലിന് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി ടോള്‍ പിരിവ് ഒഴിവാക്കുമെന്നും ഇടക്കിടെയുള്ള കരാർ കമ്പനിയുടെ ഇത്തരം ഭീക്ഷണികള്‍ വിലപ്പോകില്ലെന്നും എംഎല്‍എ വ്യക്തമാക്കി.
മുൻകൂട്ടി നിശ്ചയിക്കാതെ ടോള്‍ പിരിവ് നടത്താൻ പാടില്ലെന്ന മുൻ തീരുമാനത്തില്‍ നിന്നും വിരുദ്ധമായുള്ള ഈ നീക്കം വലിയ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
സിപിഎമ്മിനു പിന്നാലെ ബിജെപിയും കോണ്‍ഗ്രസും പ്രദേശവാസികളില്‍ നിന്നും സ്കൂള്‍ വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള നീക്കത്തിനെതിരെ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം നാലരക്ക് വടക്കഞ്ചേരി, ആലത്തൂർ, പാണഞ്ചേരി എന്നീ മൂന്ന് ബ്ലോക്ക് കമ്മിറ്റികളുട നേതൃത്വത്തില്‍ ടോള്‍ പ്ലാസയിലേക്ക് മാർച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് വടക്കഞ്ചേരി ബ്ലോക്ക് പ്രസിഡന്‍റ് അഡ്വ.എം. ദിലീപ് പറഞ്ഞു. ഡിസിസി പ്രസിഡന്‍റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും.
വടക്കഞ്ചേരി ജനകീയ വേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, സംയുക്ത സമരസമിതി എന്നിവയുടെ നേതൃത്വ ത്തിൽ സമരം നടത്തുമെന്ന് ഭാര വാഹികൾ അറിയിച്ചു.
2022 മാർച്ച് ഒമ്പത് മുതലാണ് പന്നിയങ്കരയില്‍ മറ്റു വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിവ് തുടങ്ങിയത്. വർഷത്തില്‍ രണ്ട് തവണ ടോള്‍ നിരക്ക് കൂട്ടി വാഹനങ്ങളെ ബുദ്ധിമുട്ടിക്കുന്നുമുണ്ട്. ഇതിനിടെ പല തവണ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കാനും നീക്കം നടത്തി.
എന്നാല്‍ ശക്തമായ എതിർപ്പുകളെ തുടർന്ന് കരാർ കമ്പനി പിരിവില്‍ നിന്നും പിന്മാറുകയായിരുന്നു. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര,പുതുക്കോട് തൃശൂർ ജില്ലയില്‍പ്പെട്ട പാണഞ്ചേരി എന്നീ ആറ് പഞ്ചായത്തുകളിലെ വാഹനങ്ങള്‍ക്കാണ് ടോള്‍ പ്ലാസയില്‍ നിലവില്‍ സൗജന്യ പ്രവേശനമുള്ളത്
ടോൾ കരാർ കമ്പനിയും ദേശീയപാത അതോ റിറ്റിയും മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ എടുത്ത തീരുമാനമാണ് ടോൾ കമ്പനി ഏകപ ക്ഷീയമായി അട്ടിമറിച്ചത്. ഇതി നെതിരെ ഒരു കാര ണവശാലും ടോൾ പിരിക്കാൻ അനുവദിക്കില്ലെന്നും പ്രദേശവാസികളുടെ അവകാശങ്ങൾ നി ഷേധിച്ചാൽ ടോൾ പ്ലാസ ഉപരോ ധിക്കുമെന്നും നാട്ടുകാർ പറഞ്ഞു.
ടോൾ വിഷയത്തിൽ ദേശീയപാത അതോറിറ്റിയുടെ
റീജനൽ ഓഫിസർ, എൻഎ ച്ച്എഐ പ്രൊജക്ട് ഡയറക്ടർ, കരാർ കമ്പനിയായ തൃശൂർ എക്സ‌്പ്രസ് വേ ലിമിറ്റഡ് അധികൃതർ, കൺസൽട്ടിങ് കമ്പനി യായ എൻസിടി ഡയറക്ടർ, പ്രദേശത്തെ ജനപ്രതിനിധികൾ എന്നിവർ യോഗം ചേർന്നാണ് തീരുമാനം എടുക്കേണ്ടത്.
എന്നാൽ ടോൾ കമ്പനി ഇത് അനുസരിക്കുന്നില്ലെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.