റവന്യൂ ജില്ല കലോത്സവം വിജയികൾക്കുള്ള സ്വർണക്കപ്പ് വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര വിവിധ സ്കൂളുകളിൽ നിന്നുള്ള സ്വീകരണങ്ങൾ ഏറ്റുവാങ്ങി കുന്നംകുളം ബോയ്സ് സ്കൂളിൽ ഗുരുവായൂർ എംഎൽഎ എൻ. കെ അക്ബർ ഏറ്റുവാങ്ങി.
നഗരസഭ ചെയർപേഴ്സൺ സീതാരവീന്ദ്രൻ , ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.വി സോമശേഖരൻ , വികസനകാര്യ കമ്മിറ്റി ചെയർമാൻ പി.എം.സുരേഷ്, നഗരസഭ വൈസ് ചെയർമാൻ സൗമ്യ അനിലൻ , സെബാസ്റ്റ്യൻ ചൂണ്ടൽ, വാർഡ് കൗൺസിലർമാർ , മാധ്യമ പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.