നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി- വർക്കിങ്ങ് ഗ്രൂപ്പ് യോഗം നടത്തി.


 നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി- വർക്കിങ്ങ് ഗ്രൂപ്പ് യോഗം നടത്തി.


നാഗലശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട വിവിധ പദ്ധതികളുടെ കരട് ലിസ്റ്റ് തയ്യാറാക്കുന്നതിന് വേണ്ടിയുളള ആസൂത്രണ സമിതി- വർക്കിങ്ങ് ഗ്രൂപ്പ് അംഗങ്ങളുടെ യോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു.  

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് വി വി ബാലചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു കരട് ലിസ്റ്റ് അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.വി. സുന്ദരൻ അദ്ധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എ എം രാജൻ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ പി വിനിത, വാർഡ് മെംബർമാരായ പി ഷീബ, കെ എം സലിം, ജൂനിയർ സൂപ്രണ്ട് സാജിത് തുടങ്ങിയവർ സംസാരിച്ചു. വിവിധ വികസന ഗ്രൂപ്പുകൾ മുന്നോട്ടു വെച്ച നിർദ്ദേശങ്ങൾ സമാഹരിച്ചു.

Post a Comment

Previous Post Next Post