ഗുരുവായൂർ: ഗോതമ്പ് ചോറും രസ കാളനും പുഴുക്കും അച്ചാറും ഗോതമ്പ് പായസവുമടങ്ങുന്ന ഏകാദശി പ്രസാദ ഊട്ടിൽ ഇത്തവണ നാൽപതിനായിരത്തിലേറെ ഭക്തർ പങ്കെടുത്തു. രാവിലെ 9 മണിയോടെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ പ്രസാദ ഊട്ട് തുടങ്ങി.ഉച്ചയ്ക്ക് മൂന്നരയോടെ അവസാനം വരി നിന്നെത്തിയ ഭക്തനും പ്രസാദ ഊട്ട് നൽകി. അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള പന്തലിലും വൈകിയെത്തി വർക്കെല്ലാം പ്രസാദ ഊട്ട് നൽകി. നാലേകാലോടെ പരിസമാപ്തിയായി.
ഗുരുവായൂർ ഏകാദശി പ്രസാദ ഊട്ടിൽ നാൽപതിനായിരത്തിലധികം ഭക്തർ പങ്കെടുത്തു
byWELL NEWS
•
0


