ഖത്തറിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പുന്നയൂർക്കുളം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു


 പുന്നയൂർക്കുളം: ഖത്തറിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പുന്നയൂർക്കുളം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. പരൂർ വീട്ടിലെവളപ്പിൽ ഷാജഹാൻ മകൻ ഹനീൻ (17) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച കൂട്ടുകാർക്കൊപ്പം ഹനീൻ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഹനീനെ ഖത്തറിലെ ഹമദ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്‌ച മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹനീനും, കുടുംബവും കാലങ്ങളായി ഖത്തറിലാണ് താമസം. ഹമദ് ആശുപത്രിയിലെ ഫിസിയോതെറാപ്പിസ്റ്റ്. ഷബ്നയാണ് മാതാവ്. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കം നടത്തും. ഖത്തറിലെ വിദ്യാലയത്തിൽ പ്ലസ്ടു വിദ്യാർത്ഥിയാണ് ഹനീൻ.

Post a Comment

Previous Post Next Post