കുന്നംകുളം നഗരസഭ 31 –ാം വാര്‍ഡിലെ അഞ്ഞൂര്‍കുന്ന്
109 -ാം നമ്പര്‍ അങ്കണവാടി നാടിന് സമര്‍പ്പിച്ചു. നഗരസഭയുടെ സി എഫ് സി ഗ്രാന്റില്‍ നിന്ന് 18.84 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച അങ്കണവാടിയുടെ ഉദ്ഘാടനം കെ. രാധാകൃഷ്ണന്‍ എം പി നിര്‍വ്വഹിച്ചു. ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി.
ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എ സംസ്കൃതം പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ അഞ്ഞൂര്‍ കമ്പനിപ്പടി സ്വദേശി കെ.ബി കാര്‍ത്തിക, സംസ്ഥാന തല ശിശുദിനാഘോഷത്തില്‍ സ്വാഗതം ആശംസിച്ച വൈലത്തൂര്‍ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് എല്‍ പി സ്കൂളിലെ ആന്‍ എലിസബത്ത് എന്നിവരെ എം പി ആദരിച്ചു.
വൈസ് ചെയര്‍പേഴ്സണ്‍ സൌമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, സജിനി പ്രേമന്‍, ടി സോമശേഖരന്‍, പ്രിയ സജീഷ്, പി കെ ഷെബീര്‍, വാര്‍ഡ് കൌണ്‍സിലര്‍ പുഷ്പ മുരളി, സെക്രട്ടറി കെ ബി വിശ്വനാഥന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ മനോജ് മുഹമ്മദ്, ശിശു വികസന പദ്ധതി ഓഫീസര്‍ ഫെബ്ന റഹീം, അങ്കണവാടി അധ്യാപിക കെ. എസ് അനിത തുടങ്ങിയവര്‍ പങ്കെടുത്തു.


