ഗുരുവായൂർ ഏകാദശി ആഘോഷത്തിനായി ക്ഷേത്ര ത്തിലേക്ക് ഭക്തജന പ്രവാഹം ആരംഭിച്ചു. ദർശന സൗകര്യത്തി നായി ഇന്നലെ പുലർച്ചെ 3 മു തൽ നാളെ രാവിലെ 9 വരെ ക്ഷേത്രനട തുറന്നിരിക്കുകയാ ണ്. ഇന്നു രാത്രിയിലും പൂർണ സമയം ദർശനം നടത്താം. ഏകാ ദശി ദിവസമായ ഇന്ന് കാലത്ത് 6.30ന് ഒരാനയുമായി പാർഥസാ രഥി ക്ഷേത്രത്തിലേക്ക് പഞ്ചവാ ദ്യത്തോടെ എഴുന്നള്ളിപ്പ്. ക്ഷേത്രത്തിൽ രാവിലെ കാഴ് ശീവേലിക്ക് മേളം അകമ്പടിയാ കും.
രാത്രി 11ന് പഞ്ചവാദ്യത്തോടെ വിളക്കെഴുന്നള്ളിപ്പ്. ഈ വർഷം ഏകാദശി ദിവസം ഉദയാസ്‌തമയ പൂജയില്ല.
40,000 ഭക്തർക്ക് ഏകാദശി വ്രത വിഭവങ്ങൾ പ്രസാദ ഊട്ടായി നൽകും.
15 ദിവസത്തെ ചെമ്പൈ സംഗീ തോത്സവം ഇന്നു രാത്രി 10ന് ചെമ്പൈയുടെ ഇഷ്ട്‌ട കീർത്തന ങ്ങൾ ആലപിക്കുന്നതോടെ സമാപിക്കും. ഇന്ന് അർധരാത്രി മുതൽ കൂത്തമ്പലത്തിൽ വേദ ജ്‌ഞർക്ക് ദ്വാദശിപ്പണ സമർപ്പ ണം നടക്കും. നാളെ കാലത്ത് 9ന് ക്ഷേത്രനട അടച്ചാൽ വൈകിട്ട് 3.30ന് മാത്രമേ തുറ ക്കൂ. ക്ഷേത്രത്തിൽ ഇന്നലെ ദശമി വിളക്ക് ആഘോഷിച്ചു. മൂ ന്ന് നേരം എഴുന്നള്ളിപ്പിന് മേളം, പഞ്ചവാദ്യം എന്നിവയുണ്ടായി


