*കല്ലഴി പൂരം ഈ വർഷം ശനി , ഞായർ - രണ്ടു ദിവസങ്ങളിലായി ആഘോഷിക്കും*
കുന്നംകുളം:
ചൊവ്വന്നൂർ കല്ലഴി ശ്രീ മഹാവിഷ്ണു ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ഫെബ്രുവരി 1, 2 ദിവസങ്ങളിലായി ആഘോഷിക്കും.ഫെബ്രുവരി 1 ശനിയാഴ്ച നാടൻ കലാരൂപങ്ങൾ, കരിങ്കാളികൾ , കാള , തെയ്യം ഘോഷങ്ങൾ എന്നിവ ഉണ്ടാകും.. 20 ആഘോഷ കമ്മിറ്റികൾ ശനിയാഴ്ചയിലെ ആഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്. 'വൈകിട്ട് നാലുമണിയോടെ ക്ഷേത്രാങ്കണത്തിൽ വിവിധ കലാരൂപങ്ങൾ എത്തിത്തുടങ്ങും. പത്തുമണിയോടെ കലാരൂപങ്ങളുടെ ആഘോഷങ്ങൾ സമാപിക്കും..
പൂരം ഫെബ്രുവരി 2 ഞായറാഴ്ച ആഘോഷിക്കും..
പൂരദിവസം രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കക്കാട് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ വിശേഷാൽ പൂജയും നവകാഭിഷേകം, പഞ്ചഗവ്യഭിഷേകവും ഉണ്ടായിരിക്കും.. ഉച്ചയ്ക്ക് ഒരു മണിയോടെ 11 ദേശ കമ്മിറ്റികളുടെ നേതൃത്വത്തിൽ പൂരങ്ങൾ എഴുന്നള്ളിക്കും. തുടർന്ന് ദേശ പ്രദക്ഷിണത്തിനു ശേഷം വൈകീട്ട് അഞ്ചരക്ക് പൂരങ്ങൾ ക്ഷേത്രത്തിൽ കൂട്ടിഎഴുന്നള്ളിക്കും. 25 ആനകൾ കൂട്ടി എഴുന്നള്ളിപ്പിൽ പങ്കെടുക്കും . തുടർന്ന് നടക്കുന്ന പാണ്ടിമേളത്തിന് വെള്ളിത്തിരുത്തി ഉണ്ണിനായർ നേതൃത്വം നൽകും.
.
സന്ധ്യക്ക് ദീപാരാധനയ്ക്കു ശേഷം നടക്കൽ പറയും ഉണ്ടായിരിക്കും. രാത്രി പൂരം രാത്രി ഒരുമണിക്ക് എഴുന്നള്ളിക്കും.
ഇന്ന് (വെള്ളി) രാത്രി എട്ടുമണിക്ക് മാഞ്ചേരി പുനർജ്ജനി പുരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഞ്ചേരിയിൽ വെച്ച് ഗംഭീര മേജർസെറ്റ് പഞ്ചവാദ്യം ഉണ്ടായിരിക്കും.ചെർപ്പുളശ്ശേരി ശിവൻ (മദ്ദളം) ചോറ്റാനിക്കര നന്ദപ്പൻ (തിമില )' പാഞ്ഞാൾ വേലുക്കുട്ടി (താളം) മച്ചാട് ഉണ്ണി നായർ (കൊമ്പ് ) കാവിൽ അജയൻ (ഇടയ്ക്ക) എന്നിവർ നേതൃത്വം നൽകും.
പൂരത്തിന്റെ ഭാഗമായി ഇന്ന് ( വെള്ളിയാഴ്ച) വൈകിട്ട് 7മണിക്ക് കല്ലഴി ക്ഷേത്രാങ്കണത്തിൽ ചൊവ്വന്നൂർ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊച്ചിൻ ഗോൾഡൻ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.


