കാട്ടുപന്നി ശല്യം പരിഹരിക്കുക നന്നംമുക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിപക്ഷ മെമ്പർമാർ കുത്തിയിരുന്ന് പ്രതിക്ഷേധിച്ചു .


 കാട്ടുപന്നി ശല്യം പരിഹരിക്കുക

നന്നംമുക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിപക്ഷ മെമ്പർമാർ കുത്തിയിരുന്ന് പ്രതിക്ഷേധിക്കുന്നു.


ചങ്ങരംകുളം:പ്രദേശത്ത് കാട്ടുപന്നി ശല്ല്യം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നന്നംമുക്ക് പഞ്ചായത്തിന് മുന്നിൽ യുഡിഎഫ് മെമ്പർമാർ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു.കാട്ടുപന്നികളിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ മെമ്പർമാരുടെ പ്രതിഷേധം. പൂട്ടിയിട്ട പഞ്ചായത്തിന് മുന്നിലാണ് എട്ടോളം വരുന്ന യുഡിഎഫ് മെമ്പർമാർ പ്രതിഷേധിക്കുന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസങ്ങളായി കാട്ടുപന്നികളുടെ ശല്ല്യം രൂക്ഷമാണ്. സംഭവത്തിൽ പ്രദേശത്തെ നാട്ടുകാരും പ്രതിഷേധത്തിലാണ്

Post a Comment

Previous Post Next Post