കുന്നംകുളം നഗരസഭ സ്വച്ഛ് സർവേക്ഷൻ 2024 ന്റെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
മാലിന്യ സംസ്കരണം ജലസ്രോതസ്സുകളുടെ സംരക്ഷണം എന്നീ വിഷയങ്ങളിൽ പൊതുജന അവബോധം നൽകുന്ന വിവിധ ക്യാമ്പയിനുകളും ഇവെന്റുകളും നടത്തിവരികയാണ്. പെരുമ്പിലാവ് അൻസാർ വനിതാ ട്രെയിനിങ് കോളേജിലെ നാല്പതോളം നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ കുന്നംകുളം പുതിയ ബസ്റ്റാന്റിൽ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഫ്ലാഷ് മോബ് അവതരിപ്പിച്ചു. വിദ്യാർത്ഥികളും, ബസ് ജീവനക്കാരും, വ്യാപാരികളും ഉൾപ്പെടെ നിരവധി ആളുകൾ ഫ്ലാഷ് മോബിന് പൂർണ്ണ പിന്തുണ നൽകി. കുന്നംകുളം നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ റ്റി.സോമശേഖരൻ അധ്യക്ഷത വഹിച്ച ക്യാമ്പയിൻ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം.സുരേഷ് ഉദ്‌ഘാടനം ചെയ്തു. നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്ളീൻ സിറ്റി മാനേജർ ആറ്റ്‌ലി.പി.ജോൺ സ്വാഗതം പറഞ്ഞു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ എ.രഞ്ജിത്ത് , പബ്ലിക് ഇൻസ്‌പെക്ടർമാരായ കെ.എസ്. പ്രവീൺ, എസ്.രശ്മി , പി.എസ്. സജീഷ് , പി.പി.വിഷ്ണു പെരുമ്പിലാവ് അൻസാർ വനിതാ ട്രെയിനിങ് കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സൗമ്യ എം.എസ് , അധ്യാപകരായിട്ടുള്ള ഡോ.ഷംസു ഫിർഷാദ്, പൂർണ്ണിമ.ടി.തത്തമ്മൽ എന്നിവർ നേതൃത്വം നൽകി.


