എൻലെറ്റ് തൃത്താല സമഗ്ര വിദ്യഭ്യാസ പദ്ധതി, പ്രെഡിക്ട് ജനകീയ സ്കോളർഷിപ്പ് വിതരണം വ്യാഴ്ച


 എൻലെറ്റ് തൃത്താല സമഗ്ര വിദ്യഭ്യാസ പദ്ധതി,

പ്രെഡിക്ട് ജനകീയ സ്കോളർഷിപ്പ് വിതരണം വ്യാഴ്ച


തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന എൻലൈറ്റ് തൃത്താല സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ 'പ്രെഡിക്ട് ജനകീയ സ്കോളർഷിപ്പ് 2024 ' വിതരണം 2025 ജനുവരി -02 വ്യാഴാഴ്ച കാലത്ത് 10 ന് കൂറ്റനാട് കണിച്ചിറക്കൽ മാൾ 

കോൺഫറൻസ് ഹാളിൽ നടക്കും.


ചടങ്ങിൽ മന്ത്രി സ്കോളർഷിപ്പ് വിതരണം ചെയ്യും. തൃത്താല മണ്ഡലത്തിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും അതേസമയം സാമ്പത്തിക പിന്തുണ അർഹിക്കുന്നവരുമായ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് രണ്ട് വർഷക്കാലം പ്രതിമാസം ആയിരം രൂപവീതം നല്കുന്നതാണ് പ്രെഡിക്ട് ജനകീയ സ്ക്കോളർഷിപ്പ് . കഴിഞ്ഞ വർഷങ്ങളിലായി തെരഞ്ഞെടുത്ത 100 പേർക്ക് വിവിധ സ്പോൺസർമാരുടെ സഹകരണത്തോടെ സ്കോളർഷിപ്പ് നല്കി വരുന്നു.

Post a Comment

Previous Post Next Post