തപാൽ വകുപ്പിൽ 43 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച പുലാശ്ശേരി പോസ്റ്റ് ഓഫീസിലെ ഡാക് സേവക് കെ.പി ശാന്തകുമാരിയ്ക്ക് സഹപ്രവർത്തകരും നാട്ടുകാരും യാത്രയയപ്പ് നൽകി.

 കെ.പി.ശാന്തകുമാരിക്ക് യാത്രയയപ്പ് നൽകി

തപാൽ വകുപ്പിൽ 43 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച പുലാശ്ശേരി പോസ്റ്റ് ഓഫീസിലെ ഡാക് സേവക് കെ.പി ശാന്തകുമാരിയ്ക്ക് സഹപ്രവർത്തകരും നാട്ടുകാരും യാത്രയയപ്പ് നൽകി.

പുലാശ്ശേരി തപാൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ പോസ്റ്റ് മാസ്റ്റർ കൃഷ്ണമോഹൻ അധ്യക്ഷനായി മണ്ണാർക്കാട് സബ് ഡിവിഷണൽ ഇൻസ്പെക്ടർ ഐ.പി വിനോദ് ഉദ്ഘാടനം ചെയ്തു. വിളയൂർ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ, പി.കെ സോമനാഥൻ, ടി.വി.എം അലി, ആർട്ടിസ്റ്റ് അബ്ദുൾ കരീം, ഷാജി മാസ്റ്റർ, കെ.ലക്ഷ്മി, പോസ്റ്റ് വുമൺ മുനീറ, പി.എ പ്രജിത്, കെ.പി ശാന്തകുമാരി എന്നിവർ സംസാരിച്ചു. മഹിള പ്രധാൻ ഏജൻ്റുമാർ,

തപാൽ യൂണിയൻ ഭാരവാഹികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post