പ്രശസ്തമായ കണ്ണേങ്കാവ് പൂരം നാളെ ആഘോഷിക്കും.കരിങ്കാളി വരവിന് പേര് കേട്ട ഉത്സവത്തിന് ഇത്തവണ രണ്ടായിരത്തോളം കരിങ്കാളികൾ എത്തുമെന്നാണ് കരുതുന്നത്.മലപ്പുറം തൃശ്ശൂർ പാലക്കാട് ജില്ലകളിൽ നിന്നായി പതിനായിരങ്ങൾ ഉത്സവം കാണാൻ ഒഴുകിയെത്തും. വൈകിയിട്ട് 7 മണി മുതൽ വെടിക്കെട്ട് നടക്കും .വ്യാഴാഴ്‌ച വൈകിയിട്ട് മുതൽ ആരംഭിക്കുന്ന പൂരവാണിഭം വെള്ളിയാഴ്‌ച പുലർച്ചെ വരെ നീളും.വാണിഭം കാണാനും നിരവധി ആളുകളാണ് ഇവിടെ എത്തുക.
ചങ്ങരംകുളം പോലീസിന്റെ നേതൃത്വത്തിൽ വലിയ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.സുരക്ഷ കണക്കിലെടുത്ത് ക്ഷേത്രവും പരിസരവും പൂർണ്ണമായും നിരീക്ഷിക്കുന്നതിനായിസിസിടിവിയും സ്ഥാപിച്ചിട്ടുണ്ട്.