കേരളത്തിലേക്ക് കൊറിയര്‍ വഴി കഞ്ചാവ് കടത്തി; മുഖ്യപ്രതി പിടിയില്‍ 'ക്വറിയര്‍ ദാദ' എന്നറിയപ്പെടുന്ന മുംബൈ സ്വദേശി യോഗേഷ് ഗണപത് റാങ്കഡെയാണ് തൃശൂര്‍ പൊലീസിന്റെ പിടിയിലായത്.


 തൃശൂര്‍: കേരളത്തിലേക്ക് കൊറിയര്‍ വഴി കഞ്ചാവ് കടത്തിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. 'കൊറിയര്‍ ദാദ' എന്നറിയപ്പെടുന്ന മുംബൈ സ്വദേശി യോഗേഷ് ഗണപത് റാങ്കഡെയാണ് തൃശൂര്‍ പൊലീസിന്റെ പിടിയിലായത്.


തൃശൂരിലെ കൊപ്പാലയിലെ കൊറിയര്‍ സ്ഥാപനത്തില്‍ നിന്നും പാര്‍സലില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച നാലരക്കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജിഷ്ണു എന്നയാളെ പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയചോദ്യം ചെയ്യലില്‍ കൊറിയര്‍ സ്ഥാപനത്തിലേക്ക് കഞ്ചാവ് അയക്കുന്ന മുംബൈ കേന്ദ്രങ്ങളെ കുറിച്ച് പൊലിസിന് വിവരം ലഭിച്ചത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുംബൈയില്‍ വച്ച് യോഗേഷ് ഗണപത് റാങ്കഡെ പിടിയിലാകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇത്തരത്തില്‍ കഞ്ചാവും ലഹരിവസ്തുക്കളും കൊറിയര്‍ വഴി അയക്കുന്ന വലിയ സംഘമാണ് ഇതെന്നും പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post