ബസിലേക്ക് ഓടികയറുന്നതിനിടെ കാൽവഴുതി വീണ് ബസിനടിയിൽപ്പെട്ട് ഗുരുതരപിരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ടക്ട‌ർ മരിച്ചു.


ബസിലേക്ക് ഓടികയറുന്നതിനിടെ കാൽവഴുതി വീണ് ബസിനടിയിൽപ്പെട്ട് ഗുരുതരപിരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ടക്ട‌ർ മരിച്ചു. എളവള്ളി പറയ്ക്കാട് സ്വദേശി പറങ്ങനാട്ട് പീതാംബരൻ മകൻ 39 വയസ്സുള്ള ധനേഷാണ് മരിച്ചത്. ഗുരുവായൂർ മറ്റം തൃശ്ശൂർ റൂട്ടിലോടുന്ന ജഗനാഥ് ബസിലെ കണ്ടകടറാണ്. ചൊവ്വാഴ്ച്ച രാവിലെ 8 മണിയോടെ എളവള്ളി കടവല്ലൂർ ബസ്റ്റോപ്പിലായിരുന്നു അപകടം. യാത്രക്കാർ കയറിയതിനുശേഷം ബസിന്റെ മുൻവാതിലിൽ ഓടികയറിയതായിരുന്നു. പെട്ടന്ന് കാൽ വഴുതി വീണതിനെ തുടർന്ന് ബസിന്റെ പിൻ ചക്രം കയറിയിറങ്ങി ഗുരുതര പരിക്കേറ്റ് തൃശ്ശൂർ ജൂബിലിമിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. സംസ്‌കാരം ഉച്ചതിരിഞ്ഞ് 6 മണിയ്ക്ക് വീട്ടുവളപ്പിൽ നടക്കും. സന്ധ്യ ഭാര്യയും വൈഷ്ണവി, വൈഗ എന്നിവർ മക്കളുമാണ്.

Post a Comment

Previous Post Next Post