എൻ.ഡി. എഫ്.സി ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ഓഫീസ് ശങ്കരമംഗലത്ത് തുറന്നു.
സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്തവർക്കു വേണ്ടി 2005ൽ പട്ടാമ്പിയിൽ ടി.പി അക്ബറിന്റെ നേതൃത്വത്തിൽ ആരംഭിച്ച എൻ.ഡി. എഫ്.സി ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ഓഫീസ് ശങ്കരമംഗലത്ത് തുറന്നു.
മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് ഫൗണ്ടർ ചെയർമാൻ ടി.പി അക്ബർ അധ്യക്ഷത വഹിച്ചു. ടി.പി അൻവർ,ഷിഹാബുദ്ദീൻ,ടി.പി അൻസില, ട്രസ്റ്റ് അംഗങ്ങളായ അബു, സന്തോഷ്, ജ്യോതിലക്ഷ്മി, സുലൈമാൻ, സി.കെ മുഹമ്മദ് ഉവൈസ് എന്നിവർ സംബന്ധിച്ചു.


