തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ താപനില കൂടുമെന്ന് മു ന്നറിയിപ്പ്. താപനിലയിൽ രണ്ട് മുതൽ മൂ ന്ന് ഡിഗ്രി സെൽഷസ് വരെ വർധനയു ണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനത്ത് മൂന്നിടത്ത് ശനിയാഴ്ച കൂ ടിയ പകൽ താപനില 40 ഡിഗ്രി സെൽഷ സിനും മുകളിലെത്തിയിരുന്നു.
എറണാകുളം ജില്ലയിലെ കളമശേരിയിൽ ശനിയാഴ്ച്‌ച രേഖപ്പെടുത്തിയ ഏറ്റവും കൂ ടിയ പകൽ താപനില 45.1 ഡിഗ്രി സെൽഷ സാണ്. ആലപ്പുഴ ജില്ലയിലെ കരുമാടിയി ലും പാലക്കാട് ജില്ലയിലെ മണ്ണാർക്കാടും കൂടിയ പകൽ താപനില 40.1 ഡിഗ്രി സെ ൽഷസ് വരെയെത്തി. മിക്ക ജില്ലകളിലും കൂടിയ പകൽ താപനില 35 ഡിഗ്രി സെൽ ഷസും പിന്നിട്ടു കുതിക്കുകയാണ്.


