കുടുംബ വഴക്കിനെ തുടർന്ന് തൃശൂരില്‍ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തൃശൂര്‍ മാള അഷ്ടമിച്ചിറയില്‍ ബുധനാഴ്ച രാത്രി എട്ടുമണിയോടെ കൂടെയാണ് സംഭവം.പഴമ്ബിള്ളി വീട്ടില്‍ വാസൻ ആണ് ഭാര്യ ശ്രീഷ്മയെ വെട്ടി പരിക്കേല്‍പ്പിച്ചത്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ശ്രീഷ്മയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അച്ഛൻ അമ്മയെ വെട്ടുന്നതുകണ്ട കുട്ടികള്‍ തൊട്ടടുത്ത റേഷൻ കടയിലേക്ക് ഓടി വരികയും തുടർന്ന് നാട്ടുകാർ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് മാള പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്. ആക്രമണത്തിന്‍റെ കാരണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.


