കാണാതായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജിത്ത് – ശ്രുതി ദമ്പതികളുടെ മകള്‍ രണ്ട് വയസുകാരി ദേവേന്ദു ആണ് മരിച്ചത്.


 *തിരുവനന്തപുരത്ത് കാണാതായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍; കൊലപാതകമാണോ എന്ന് സംശയം*



തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജിത്ത് – ശ്രുതി ദമ്പതികളുടെ മകള്‍ രണ്ട് വയസുകാരി ദേവേന്ദു ആണ് മരിച്ചത്.


ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെയാണ് കാണാതായത്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടുകാല്‍കോണത്താണ് സംഭവം.


രാവിലെ 5.15-ഓടെയാണ് ദേവേന്ദുവിനെ കാണാതായതായി പരാതിയ ഉയര്‍ന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്നതായിരുന്നു കുഞ്ഞ്.


സംഭവത്തില്‍ മാതാപിതാക്കളേയും ബന്ധുക്കളേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. വീട്ടില്‍ തീ പിടിച്ചുവെന്നും അത് അണയ്ക്കുന്നതിനിടെയാണ് കുഞ്ഞിനെ കാണാതായത് എന്നുമാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ പറഞ്ഞത്.


കിണറിന്റെ ആള്‍മറയ്ക്ക് മൂന്നര അടിയിലേറെ ഉയരമുണ്ട്. രണ്ടര വയസ്സുള്ള കുട്ടിക്ക് തനിയെ കിണറിലേക്ക് ചാടാന്‍ കഴിയില്ല.


കുട്ടിയുടെ അച്ഛനും അമ്മയും അമ്മാവനും മുത്തശ്ശിയും ഇന്നലെ വീട്ടില്‍ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ കുട്ടിയെ കൊലപ്പെടുത്തി കിണറ്റില്‍ ഇട്ടതാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്.


ദാരുണമായ സംഭവമാണ് നടന്നതെന്ന് എം. വിന്‍സെന്റ് എംഎല്‍എ പ്രതികരിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും എം. വിന്‍സെന്റ് അറിയിച്ചു.

Post a Comment

Previous Post Next Post