തൃത്താല ഉപജില്ല , പാലക്കാട് ജില്ല , സംസ്ഥാനതലത്തിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്ര നാടകമൽസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് തൃത്താല ഐ ഇ എസ് സ്കൂൾ ശനിയാഴ്ച ദേശീയ ശാസ്ത്ര നാടക മൽസത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ഡൽഹിയിൽ മൽസരിക്കും.
മുഹമ്മദ് സിനാൻ ,മുഹമ്മദ് അൽത്താഫ്, മുഹമ്മദ് മുസ്തഫ,
മുഹമ്മദ് ഫർഹാൻ ,ഫിദ ഫർഹ ,
ഷഫ്ന ,ദിൽന ,ദിയ എന്നിവരാണ് നാടകത്തിൻ അഭിനയിക്കുന്നവർ.
സ്കൂൾ സെക്രട്ടറി ബഷീർ ,
അധ്യാപകരായ ഷൈബിൻ, ഷാഫി, റസീന, ദിവ്യ
ഡയറക്ടർ ആബിദ് മംഗലം,മറ്റു അണിയറ പ്രവർത്തകർ ചേർന്നാണ് ഡൽഹിയിൽ എത്തിയിട്ടുള്ളത്
തിങ്കളാഴ്ച യാത്രയപ്പ് നൽകാൻ സ്കൂൾ പ്രിൻസിപ്പൽ, അഡ്മിൻ, പി ടി എ, മാനേജ്‍മെന്റ്, മറ്റു അധ്യാപകർ, സഹപാഠികൾ എന്നിവർ ഉണ്ടായിരുന്നു
തിങ്കളാഴ്ച പുലർച്ച സ്കൂൾ ബസ്സിൽ ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ട നാടകസംഘം വ്യാഴാഴ്ച രാവിലെ ഡൽഹിയിലെത്തി.
സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ സ്കൂൾ ബാഗ്ളൂരിൽ നടന്ന സൗത്ത് സോൺ മൽസരത്തിലും ഒന്നാം സ്ഥാനം നേടിയാണ് ദേശീയ തലത്തിലെ മൽസരത്തിൽ എത്തിയത്. ഇന്ത്യയിൽ നിന്നുള്ള പത്ത് ടീമുകളാണ് ശാസ്ത്രനാടകം അവതരിപ്പിക്കുന്നത് മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിക്കണമെന്ന പ്രാർത്ഥനയിലാണ് സംസ്ഥാനവും ഗ്രാമവും , സ്കൂളും