കെബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ഉഷ മോഹൻ ദാസിന് തിരിച്ചടി


 കെബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ഉഷ മോഹൻ ദാസിന് തിരിച്ചടി. ആർ ബാലകൃഷ്ണപിള്ളയുടെ വിൽപത്രത്തിലെ ഒപ്പ് വ്യാജമല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. മകൾ ഉഷ മോഹൻ ദാസാണ് സ്വത്ത് തർക്കത്തെ തുടർന്ന് വിൽപത്രത്തിലെ ഒപ്പ് വ്യാജമാണെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് പ്രകാരം ഫോറൻസിക് നടത്തിയ പരിശോധനയിലാണ് വിൽപത്രത്തിലെ ഒപ്പ് വ്യാജമല്ലെന്ന് കണ്ടെത്തിയത്.

ഗണേഷ് കുമാർ സ്വത്ത് തട്ടി എടുത്തെന്നായിരുന്നു പരാതി. മാത്രമല്ല, മുഖ്യമന്ത്രിയെ ഗണേഷ് കുമാർ തെറ്റിദ്ധരിപ്പിച്ചു എന്നുo ഉഷാ മോഹൻദാസ് ആരോപിച്ചിരുന്നു. റിപ്പോർട്ട് കോടതിക്ക് സമർപ്പിച്ചു. ബാലകൃഷ്ണപിള്ളയുടെ വിൽപ്പത്രം പ്രകാരം സ്വത്തുകൾ ഗണേഷ്കുമാറിന് ലഭിച്ചിരുന്നു. ഫോറൻസിക് റിപ്പോർട്ടിന്റ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു.

Post a Comment

Previous Post Next Post