തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ സർവീസുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ചില സർവീസുകൾ പൂർണമായി റദ്ദാക്കുകയും ചിലത് വെട്ടിച്ചുരുക്കുകയും ചെയ്തു.


 തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ സർവീസുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ചില സർവീസുകൾ പൂർണമായി റദ്ദാക്കുകയും ചിലത് വെട്ടിച്ചുരുക്കുകയും ചെയ്തു. എറണാകുളം ജംങ്ഷൻ-ഷൊർണൂർ സ്പെഷൽ സർവീസ് (06018) 18, 25 തീയതികളിൽ പൂർണമായി റദ്ദാക്കി.19-ാം തിയതി റദ്ദാക്കിയ ട്രെയിനുകൾ: ഷൊർണൂർ- എറണാകുളം ജംങ്ഷൻ സ്പെഷൽ സർവീസ് (06017), ഗുരുവായൂർ- എറണാകുളം ജംങ്ഷൻ പാസഞ്ചർ (06439),


കോട്ടയം-എറണാകുളം ജംങ്ഷൻ പാസഞ്ചർ (06434).18, 25 ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കിയത്: ചെന്നൈ എഗ്ലൂർ-ഗുരുവായൂർ എക്സ്പ്രസ് (16127) ചാലക്കുടിയിൽ സർവീസ് അവസാനിപ്പിക്കും. ചാലക്കുടിക്കും ഗുരുവായൂരിനും ഇടയിൽ സർവീസില്ല. ഇതേ ദിവസങ്ങളിലെ ചെന്നൈ സെൻട്രൽ ആലപ്പുഴ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22639) പാലക്കാട് വരെയാകും സർവീസ്. തിരുവനന്തപുരം സെൻട്രൽ- ഗുരുവായൂർ എക്സ്പ്രസ് (16342) എറണാകുളം ജംങ്ഷൻ വരെയാകും സർവീസ്.

 കാരയ്ക്കൽ- എറണാകുളം ജംങ്ഷൻ എക്സ്പ്രസ് (16187) പാലക്കാട്ട് സർവീസ് അവസാനിപ്പിക്കും. മധുര- ഗുരുവായൂർ എക്സ്പ്രസ് (16327) ആലുവ വരെയാകും സർവീസ്.19, 26 തീയതികളിൽ ഭാഗികമായി റദ്ദാക്കിയവ: ആലപ്പുഴ-ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22640) വൈകിട്ട് 7.50നു പാലക്കാട്ടു നിന്നാകും സർവീസ് തുടങ്ങുക. എറണാകുളം-കണ്ണൂർ എക്സ്പ്രസ് (16305) തൃശൂരിൽ നിന്നു രാവിലെ 7.16നു സർവീസ് തുടങ്ങും. എറണാകുളത്തിനും തൃശൂരിനും ഇടയിൽ രണ്ടു ദിവസവും സർവീസില്ല. ഗുരുവായൂർ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16341) എറണാകുളം ജംങ്ഷനിൽ നിന്നു രാവിലെ 5.20നാകും പുറപ്പെടുക. എറണാകുളം ജംങ്ഷൻ- കാരയ്ക്കൽ എക്സ്പ്രസ് (16188) പാലക്കാട്ടു നിന്നു പുലർച്ചെ 1.40നാകും സർവീസ് തുടങ്ങുക.

Post a Comment

Previous Post Next Post