സമസ്ത പൊന്നാനി മേഖല പണ്ഡിത ക്യാമ്പ് ഇന്ന്
പൊന്നാനി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പൊന്നാനി മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന പണ്ഡിത ക്യാമ്പ് "ഉലമാഇൻ്റെ ലോകം " പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ പാലക്കൽ ഇവെൻസിൽ ഇന്ന് (ശനിയാഴ്ച) നടക്കും.
കാലത്ത് 9.30 ന് സയ്യിദ് എസ് ഐ കെ തങ്ങൾ അൽ ബുഖാരി സിയാറത്തിനു നേതൃത്വം നൽകും.മുൻ ഹജ്ജ് കമ്മിറ്റി മെമ്പർ
കെ മുഹമ്മദ് കാസിം കോയ പതാക ഉയർത്തും മേഖല ജന. സെക്രട്ടറി സയ്യിദ് സീതിക്കോയ തങ്ങൾ അൽ ബുഖാരി പ്രാർത്ഥന നിർവഹിക്കും.
മേഖലാ പ്രസിഡണ്ട് വി വി അബ്ദുറസാഖ് ഫൈസി അധ്യക്ഷത വഹിക്കും.ജില്ലാ മുശാവറ അംഗം എം ഹൈദർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും മർഹൂം വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാരെ കുറിച്ചുള്ള പഠനം അബ്ദുല്ലാഹ് ശാമിൽ ഇർഫാനി ഏ ആർ നഗർ അവതരിപ്പിക്കും കെ എം യൂസഫ് ബാഖവി,അഷറഫ് ബാഖവി അയിരൂർ എന്നിവർ ഉപഹാര സമർപ്പണം നടത്തും.


