കടയിൽ നിന്നും വാങ്ങിയ സമൂസയ്ക്കുള്ളിൽ നിന്നും ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. തൃശ്ശൂർ ഇരിങ്ങാലക്കുട ബസ് സ്റ്റാൻ്റിനു സമീപം കൂടൽമാണിക്യം റോഡിൽ പ്രവർത്തിക്കുന്ന 'ബബിൾ ടീ' എന്ന പേരിൽ പ്രവർത്തിക്കുന്ന കടയിൽ നിന്ന് വാങ്ങിയ സമൂസയിൽ നിന്നാണ് പല്ലിയെ കിട്ടിയത്.ഇന്നലെ ഉച്ചയോടെ ആനന്ദപുരം സ്വദേശി തോണിയിൽ വീട്ടിൽ സിനി രാജേഷും മകനും ചായ കുടിച്ച ശേഷം മകൾക്കായി രണ്ട് സമൂസ പാഴ്‌സൽ വാങ്ങിയിരുന്നു. ഈ സമൂസ ഇവർ വീട്ടിലെത്തിയതിനു ശേഷം മകൾ കഴിക്കുന്നതിനിടെയാണ് സമൂസയ്ക്കുള്ളിൽ നിന്നും ചത്ത പല്ലിയെ ലഭിയ്ക്കുന്നത്. ദ്രവിച്ചു തുടങ്ങിയ പല്ലിയെയാണ് സമൂസയ്ക്കുള്ളിൽ കണ്ടെത്തിയത്. തുടർന്ന് ഇവരുടെ ഭർത്താവ് രാജേഷ് ഉടൻ തന്നെ ഇരിങ്ങാലക്കുട ആരോഗ്യ വിഭാഗത്തിൽ പരാതി നൽകി. ഇതോടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ കടയിലെത്തി പരിശോധന നടത്തി. എന്നാൽ, സമൂസ ഇവിടെ നിർമിക്കുന്നതല്ലെന്നും കല്ലംകുന്ന് എ ബി ഫുഡ് പൊഡ്രക്ട്‌സ് എന്ന സ്ഥാപനത്തിൽ നിന്നും നിർമാണം നടത്തി വിതരണം ചെയ്യുന്നതാണെന്നുമാണ് കടക്കാർ വിശദീകരിക്കുന്നത്.
തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ കടയിൽ നിന്നും വാങ്ങിയ സമൂസയ്ക്കുള്ളിൽ ചത്ത പല്ലിയെ കണ്ടെത്തി
byWELL NEWS
•
0