പാലക്കാട്‌ പോത്തുണ്ടി അണക്കെട്ട് ഷട്ടർ തകരാറിൽ; മുങ്ങൽ വിദഗ്‌ധരെത്തും


 പാലക്കാട്‌ പോത്തുണ്ടി അണക്കെട്ട് ഷട്ടർ തകരാറിൽ; മുങ്ങൽ വിദഗ്‌ധരെത്തും


നെന്മാറ : പോത്തുണ്ടി അണക്കെട്ടിന്റെ ഇടതുകര കനാലിലേക്ക്‌ വെള്ളംതുറക്കുന്ന ഷട്ടർ കേടായി. അയിലൂർപഞ്ചായത്ത് മുഴുവനായും നെന്മാറ, വണ്ടാഴി പഞ്ചായത്തുകളിലേക്ക്‌ ഭാഗികമായും രണ്ടാംവിള ജലവിതരണം ഇതോടെ തടസ്സപ്പെട്ടു. കഴിഞ്ഞ 23-ന് അടച്ച കനാലിലെ മൂന്നാംഘട്ട വിതരണത്തിനായി ശനിയാഴ്ച തുറക്കാനുള്ള ശ്രമത്തിനിടെയാണ് മുകൾഭാഗം ഷട്ടറിൽനിന്ന് വേർപെട്ടതായി കണ്ടത്. പാലക്കാട് മെക്കാനിക്കൽഡിവിഷൻ വിഭാഗം പരിശോധനക്കെത്തിയിരുന്നു. വെള്ളത്തിനടിയിൽക്കിടക്കുന്ന വേർപെട്ട ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്നതിന് മുങ്ങൽവിദഗ്‌ധരെ എത്തിക്കാൻ നടപടിയെടുക്കുമെന്ന് അസി. എൻജിനിയർ രമ്യ അറിയിച്ചു. മോട്ടോറും സ്റ്റീൽറോപ്പും ഉപയോഗിച്ച് ഷട്ടർതുറക്കുന്ന സംവിധാനവും പ്രവർത്തിക്കുന്നില്ല. ജാക്കിയുപയോഗിച്ച് ഉയർത്തുന്ന ഭാഗമാണ് ഷട്ടറിൽനിന്നും വേർപെട്ടതെന്ന നിഗമനത്തിലാണ് അധികൃതർ. 55 അടി സംഭരണശേഷിയുള്ള അണക്കെട്ടിൽ നിലവിൽ 40.87 അടിയാണ് ജലനിരപ്പ്.

Post a Comment

Previous Post Next Post