പോർക്കുളം കൊങ്ങണൂരിൽ സ്ത്രീ കിണറ്റിൽ വീണ് മരിച്ചു. കൊങ്ങണൂർ കരിക്കാട് വീട്ടിൽ ചന്ദ്രന്റെ ഭാര്യ ചന്ദ്രിക(62)യാണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. അയൽവാസിയായ കണ്ടിരിത്തി മോഹനന്റെ വീട്ടുകിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടയിൽ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. കുന്നംകുളം ഫയർഫോഴ്സ് മൃതദേഹം പുറത്തെടുത്ത് കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


