കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ വർക്കിംഗ് ചെയർമാനും, മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റുമായ ഷെവലിയാർ സി ഇ ചാക്കുണ്ണിയും, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പനും സമർപ്പിച്ച അസോസിയേഷന്റെ നിവേദനം സ്വീകരിച്ച് കോഴിക്കോട് റെയിൽവേ അതിഥി മന്ദിരത്തിൽ വെച്ചു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
മലബാറിലെ പ്രത്യേകിച്ചും യാത്ര സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാർ അതീവ തൽപരരാണെന്നും യാതൊരു അവഗണനയും, വിവേചനവും കേരളത്തോട് കാണിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കോഴിക്കോട് എം.പി എം.കെ. രാഘവൻ ,ബിജെപി സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് കെ പി പ്രകാശ് ബാബു , ജില്ലാ പ്രസിഡണ്ട് വി കെ സജീവൻ,റെയിൽവേ പാലക്കാട് ഡിവിഷൻ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ അവലോകനയോഗത്തിൽ പങ്കെടുത്തു.


