ഏപ്രിൽ 11, 12 തിയ്യതികളിലായി കൂറ്റനാട് വെച്ച് നടത്തുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. വട്ടെനാട് ഗവ: എൽ പി സ്കൂളിൽ വെച്ച് ചേർന്ന യോഗം ബഹു. തൃത്താല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് പാലക്കാട് ജില്ലാ പ്രഡിഡന്റ് കെ എസ് സുധീർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി അരവിന്ദാക്ഷൻ, സംസ്ഥാന കമ്മിറ്റി അംഗം ലില്ലി കർത്താ, ജില്ലാ സെക്രട്ടറി ഡി മനോജ്, തൃത്താല മേഖല സെക്രട്ടറി എം വി രാജൻ, സി പി എം തൃത്താല എൽ സി സെക്രട്ടറി വേലായുധൻ, പുരോഗമന കലാ സാഹിത്യ സംഘം പ്രതിനിധി കെ ജനാർദ്ദനൻ, കെ എസ് ടി എ പ്രതിനിധി ശ്രീജിത്ത്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വി പി ഐദ്രു, കെ സി ഇ യു പ്രതിനിധി വി പി രാജൻ, വി എം രാജീവ് തുടങ്ങിയവർ സംസാരിച്ചു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി പി റജീന ചെയർ പേഴ്സണായും, വി എം രാജീവ് കൺവീനറായും 101 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.
ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു വിദ്യാഭ്യാസ സെമിനാർ, വിജ്ഞാനോത്സവം, ആരോഗ്യ സെമിനാർ, എൽ ഇ ഡി നിർമ്മാണം - റിപ്പയറിങ് പരിശീലനം, തുണിസഞ്ചി പ്രചരണം തുടങ്ങി അനുബന്ധ പരിപാടികളും സംഘടിപ്പിക്കും


