ഇ.പി.എൻ നമ്പീശൻ മാസ്റ്റർ ജന്മശതാബ്ദി അനുസ്മരണവും സ്കൂൾ വാർഷികവും ആഘോഷിച്ചു.
ചാലിശേരി പെരുമണ്ണൂർ എസ് ആർ വി എൽ പി സ്കൂളും ഇ പി എൻ നമ്പീശൻ മാസ്റ്റർ സ്മാരക ചൈതന്യ വായനശാലയും ചേർന്ന് സ്കൂളിലെ മുൻ പ്രധാന അധ്യാപകനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന നമ്പീശൻ മാസ്റ്ററുടെ ജന്മ ശതാബ്ദിയോടനുബന്ധിച്ചുള്ള അനുസ്മരണവും സ്കൂളിൻറെ വാർഷികവും ആഘോഷിച്ചു.
രാവിലെ നഴ്സറി , അങ്കണവാടി , സ്കൂൾ വിദ്യാർഥി
കളുടെ വിവിധ കലാപരിപാടികളോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി കലാമണ്ഡലം ശരണ്യ കലാമേള ഉദ്ഘാടനം ചെയ്തു. ഇപിഎൻ നമ്പീശൻ മാസ്റ്ററുടെ ജന്മശതാബ്ദി അനുസ്മരണ സമ്മേളനം പുരോഗമന കലാസാഹിത്യ സംഘം ജില്ല പ്രസിഡൻ്റ് ഡോ. സിപിചിത്രഭാനു ഉദ്ഘാടനം ചെയ്തു.
ചൈതന്യ വായനശാല പ്രസിഡൻ്റ് ഡോ. ഇ എൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി.
മുൻ എംഎൽഎ ടിപി കുഞ്ഞുണ്ണി ഇ.പി എൻ നമ്പീശൻ അനുസ്മരണം നടത്തി.
തൃത്താല എ ഇ ഒ കെ പ്രസാദ് മുൻ അധ്യാപകരെ ആദരിച്ചു.
പൊതുവിദ്യാലയങ്ങൾക്ക് വായനശാലകളുടെ പിൻതുണ എന്ന പദ്ധതിയുടെ ഭാഗമായി വായനശാല സ്കൂളിലെ എല്ലാ ക്ലാസുകളിലേക്കും ആവശ്യമായ മേശ ,കസേര , ബഞ്ചുകൾ എന്നിവ നൽകുന്നതിൻ്റെ വിതരണം
പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി സത്യനാഥൻ നിർവ്വഹിച്ചു. പഞ്ചായത്തംഗം
സജിത ഉണ്ണികൃഷണൻ സമ്മാനദാനം നിർവ്വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ നിർവ്വാഹക സമിതി അംഗം സികെ ഉണ്ണികൃഷ്ണൻ ,
തൃത്താല ബി പി സി പി ദേവരാജ്
പി ടി എ പ്രസിഡൻ്റ് കെ.കെ വിനോദ് , വി എസ് പാർവ്വതിദേവീ ,വായനശാല സെക്രട്ടറി ഇകെ മണികണ്ഠൻ, സ്ക്കൂൾ പ്രധാനാധ്യാപിക കെ എം ഷിജ മോൾ എന്നിവർ സംസാരിച്ചു.


