പട്ടിത്തറ ഗ്രാമപഞ്ചായത്ത് 2025-2026 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ബാലൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സെബു സതകത്തുള്ള ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്തിൻറെ സമഗ്ര വികസനവും പുരോഗതിയും ലക്ഷ്യമിടുന്നതോടൊപ്പം ദാരിദ്ര നിർമ്മാർജ്ജനം, ഭവന നിര്മ്മാണം എന്ന ലക്ഷ്യം കൂടി ഉൾപ്പെടുത്തിയാണ് അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റ്.
2025-2026 സാമ്പത്തിക വർഷത്തെില് ആകെ വരവ്151393000 ആകെ ചെലവ് 151618000,496500 മിച്ചവും പ്രതീക്ഷിക്കുന്നു..നമ്മുടെ നാട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്, എന്നിരുന്നാലും ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്ക് യാതൊരു കുറവും വരാത്ത രീതിയിൽ എല്ലാം മേഖലകളെയും പരിഗണിച്ചു കൊണ്ടുള്ള പദ്ധതികളാണ് പട്ടിത്തറ ഗ്രാമപഞ്ചായത്ത് വിഭാവനം ചെയ്തിട്ടുള്ളത്, മാറുന്ന കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങളും ഗ്രാമപഞ്ചായത്ത് കാഴ്ചവച്ചുകൊണ്ടിരിക്കുന്നു.
കൃഷി, മൃഗസംരക്ഷണം, ഭവന നിർമ്മാണം, റോഡ് സൗകര്യങ്ങൾ, കുടിവെള്ളം, ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം, ജൈവവൈവിധ്യം, പരിസ്ഥിതി സംരക്ഷണം, കുടുംബശ്രീ, എന്നിങ്ങനെ എല്ലാ മേഖലകളിലും കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറുന്നതിനും ഭിന്നശേഷിയുള്ളവർ വൃദ്ധർ അതി ദരിദ്രർ ട്രാൻസ്ജെൻഡേഴ്സ് എന്നിങ്ങനെ എല്ലാവരെയും ചേർത്തുനിർത്തുന്നതിനും എല്ലാം മേഖലയിലും സ്ഥായിയായ വികസനം ഉറപ്പുവരുത്തുന്നതിനും ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നു.
കാർഷിക രംഗത്ത് കർഷകരുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കാൻ ഗ്രാമപഞ്ചായത്ത് ശ്രമിച്ചിട്ടുണ്ട് ഐസിആർ നിക്ര പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ അഞ്ചു പഞ്ചായത്തുകളിൽ ഒന്നാണ് നമ്മുടെ ഗ്രാമപഞ്ചായത്ത് പട്ടിക്കായൽ ഉൾപ്പെടുന്ന കൃഷിക്കാർക്ക് അതിനൂതനമായ സാങ്കേതികവിദ്യയുടെ ഒരുപാട് ഗുണങ്ങൾ ഇതുമൂലം ഉണ്ടായി, പോട്ടേക്കുളം പട്ടിക്കായൽ ജലസേചന പദ്ധതി മംഗാരം പാടം ജലസേചന പദ്ധതി വട്ടേനാട് ഇഞ്ചിത്തോട് ജലസേചന പദ്ധതി എന്നിവ നടപ്പിലാക്കാൻ ഗ്രാമപഞ്ചായത്തിന് സാധിച്ചു, കഴിഞ്ഞ വർഷങ്ങളിൽ ഗ്രാമപഞ്ചായത്ത് നൂറോളം കർഷകർക്ക് പമ്പ് സെറ്റ് സബ്സിഡി നിരക്കിൽ നൽകാൻ സാധിച്ചു. മൃഗസംരക്ഷണ രംഗത്ത് ക്ഷീരകർഷകർക്ക് അളക്കുന്ന പാലിനനുസരിച്ച് സബ്സീഡി നൽകാൻ സാധിച്ചു, വനിതാ ഘടക പദ്ധതിയിലൂടെ പല പദ്ധതികളും വനിതകൾക്കായി ഈ രംഗത്ത് നടപ്പിലാക്കാൻ സാധിച്ചു, ആദ്യമായി വെറ്റിനറി ഹോസ്പിറ്റലിൽ കൗ ലിഫ്റ്റ് നടപ്പിലാക്കി.
ജലജീവൻ മിഷൻ പദ്ധതിയിലൂടെ കുടിവെള്ളം എല്ലാ വീടുകളിലും എത്തിക്കുന്നതിനുള്ള പ്രവർത്തനം നടന്നുവരുന്നു, അതോടൊപ്പം പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കുടിവെള്ള സ്രോതസ്സായ പൊതു കിണറുകൾ സംരക്ഷിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഊന്നൽ നൽകി, പൊതു കിണർ സംരക്ഷണവും സൗകര്യവും വർധിപ്പിക്കാൻ ഇതുമൂലം സാധിച്ചു. ഗ്രാമപഞ്ചായത്തിലെ ശ്രദ്ധേയമായ ടൗണുകളിൽ ഒന്നായ പടിഞ്ഞാറങ്ങാടിയിൽ വാട്ടർ എടിഎം പദ്ധതി നടപ്പിലാക്കിയ ബ്ലോക്കിലെ തന്നെ ആദ്യത്തെ പഞ്ചായത്ത് ആണ് പട്ടിത്തറ ഗ്രാമപഞ്ചായത്ത് ഒരു രൂപക്ക് ഒരു ലിറ്റർ ശുദ്ധജലം ലഭിക്കുന്ന പദ്ധതിയാണിത്.
ആരോഗ്യരംഗത്ത് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രം ആക്കി ഉയർത്തുന്നതിന് സാധിച്ചു. കഴിഞ്ഞവർഷം ജില്ലയിലെ ആർദ്രം പദ്ധതിയിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് രണ്ടാം സ്ഥാനം നേടാൻ സാധിച്ചു, കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സാധിച്ചു,
മാലിന്യ സംസ്കരണ രംഗത്ത് മുന്നേറ്റം കൈവരിക്കാൻ ഗ്രാമപഞ്ചായത്തിന് സാധിച്ചിട്ടുണ്ട്, ഹരിത കർമ്മ സേന പ്രവർത്തനം ജില്ലയിൽ തന്നെ ഏറ്റവും പിറകിൽ ഉണ്ടായിരുന്ന പഞ്ചായത്തുകളിൽ ഒന്നായ നമ്മുടെ പഞ്ചായത്ത് തുടർ പ്രവർത്തനങ്ങൾ മൂലം നിയോജകമണ്ഡലത്തിലെ തന്നെ മികച്ച പ്രവർത്തനത്തിന് മന്ത്രിയിൽ നിന്ന് അഭിനന്ദനം നേടാൻ സാധിച്ചു, കൂടാതെ ജില്ലയിലെ ഹരിത കർമ്മ സേന പ്രവർത്തനം മുന് നിരയിലുള്ള പഞ്ചായത്തുകള്ക്കൊപ്പം ഇടം പിടിക്കാന് ഹരിതകര്മ്മ സേനക്ക് സാധിച്ചു. എല്ലാ വാർഡിലും രണ്ട് ഹരിത കർമ്മ സേന അംഗങ്ങളെ വീതം നിയമിച്ചു. എല്ലാ വീടുകളിലും ഹരിത കർമ്മ സേന സന്ദർശിക്കുന്നുവെന്ന് ഉറപ്പുവരുത്തി, ഇത് അവരുടെ വരുമാനം വർദ്ധിപ്പിക്കാൻ സാധിച്ചു, മിനി എംസിഎഫ് എല്ലാ വാർഡിലും സ്ഥാപിച്ചു, എം സി എഫ് വിപുലികരണം നടത്തുകയും അവിടെ വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടി ഗ്രാമപഞ്ചായത്ത് സ്വീകരിക്കുകയും ചെയ്തു. ഹരിത കർമ്മ സേനക്ക് ട്രോളികൾ വാങ്ങി നൽകുന്നതോടൊപ്പം ഹരിത കർമ്മ സേനക്ക് വാഹനം വാങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.പടിഞ്ഞാറങ്ങാടിയില് കെയര്ടേക്കറെ നിയമിച്ച് കൊണ്ട് ടേക്ക് ആന്റ് ബ്രേക്ക് സംവിധാനം നടപ്പിലാക്കി.
വിദ്യാഭ്യാസം സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കാനും ഒരു പരിധിവരെ ഗ്രാമപഞ്ചായത്തിന് സാധിച്ചിട്ടുണ്ട്,എല്ലാ സ്ക്കൂളുകളിലും മെയിന്റനന്സ് ചെയ്യുന്നതോടൊപ്പം ടോയ്ലറ്റ് സമുച്ചയങ്ങളും സ്ഥാപിച്ചു.
ജൈവവൈവിധ്യം പരിസ്ഥിതി സംരക്ഷണം എന്നിവയൊക്കെ മികച്ച ഇടപെടലുകൾ നടത്താൻ ഗ്രാമപഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. ഇതിൻറെ ഭാഗമായി പച്ചത്തുരുത്തുകൾ നിർമ്മിച്ചു, പാരമ്പര്യ ഊർജ്ജ സംരക്ഷണ രംഗത്തും വലിയ മുന്നേറ്റമാണ് ഗ്രാമപഞ്ചായത്ത് നടത്തിയിട്ടുള്ളത്, മുഴുവൻ സമയവും സോളാറിൽ പ്രവർത്തിക്കുന്ന അപൂർവ്വം പഞ്ചായത്തുകളിൽ ഒന്നാണ് നമ്മുടെ ഗ്രാമപഞ്ചായത്ത്. പ്രാഥമിക ആരോഗ്യ കെട്ടിടത്തിലും സോളാർ വൈദ്യുതി നടപ്പിലാക്കി.
വനിതാ ശിശുക്ഷേമ പദ്ധതികൾക്ക് ഗ്രാമപഞ്ചായത്ത് ഏറെ പ്രാധാന്യം മുൻ വർഷങ്ങളിൽ നൽകിയിട്ടുണ്ട്, അംഗനവാടികൾ ശിശു സൗഹൃദ സ്മാർട്ട് അംഗൻവാടികൾ ആക്കി മാറ്റുന്നതിനും അംഗനവാടികൾക്കു ചുറ്റുമതിൽ ആവശ്യത്തിനുള്ള ഉപകരണങ്ങൾ എന്നിവ നടപ്പിലാക്കി
വനിതകൾക്ക് സ്വയംതൊഴിൽ, തയ്യൽ യൂണിറ്റ് എന്നിവക്ക് ഫണ്ട് വകയിരുത്തിയിട്ടുണ്ട് ,സ്വയംതൊഴിൽ സംരംഭകരായ വനിതകൾക്ക് ഇരുചക്രവാഹനം വാങ്ങി നൽകുന്നതിന് പദ്ധതിയിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ട്, കൂടാതെ കുടുംബശ്രീ ഫുഡ് യൂണിറ്റ്, വനിതകൾക്ക് പെണ്ണാട് വിതരണം, ജനകീയ ഹോട്ടൽ, കുടുംബശ്രീ ഓഫീസ് നവീകരണം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി, പഞ്ചായത്തിന്റെ ബഡ്സ് റീഹാബിലിറ്റേഷൻ സെൻറർ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞു, ഭിന്നശേഷിക്കാര്ക്ക് ഇലക്ട്രിക്ക് വീല് ചെയര് പദ്ധതിക്ക് ഈ വര്ഷം ഫണ്ട് വകയിരുത്തി.
തൃത്താല ബ്ലോക്കിൽ തന്നെ ഓട്ടിസം സെൻററും ബഡ്സ് സ്കൂളും കൂടി പ്രവർത്തിക്കുന്ന അപൂർവ്വം പഞ്ചായത്തിൽ ഒന്നാണ് പട്ടിത്തറ ഗ്രാമപഞ്ചായത്ത്, ഭിന്നശേഷി ഗ്രാമസഭ, ഭിന്നശേഷി മെഡിക്കൽ ക്യാമ്പ് എന്നിവ നടത്തി ഭിന്നശേഷിക്കാരുടെ ആവശ്യം അറിഞ്ഞ് ഉപകരണങ്ങൾ നൽകാൻ മൂന്നുവർഷവും നമുക്ക് സാധിച്ചു, അവർക്ക് നൽകുന്ന സ്കോളർഷിപ്പ് തുക പദ്ധതിയിൽ ഉയർത്താൻ സാധിച്ചു
ലൈഫ് ഭവന നിർമ്മാണം സമ്പൂർണ്ണമാക്കാൻ ഗ്രാമപഞ്ചായത്ത് ഊന്നൽ നൽകി 314 ഓളം ഗുണഭോക്താക്കളാണ് ലൈഫ് 20 20 എഗ്രിമെൻറ് വെച്ച് ഭവന നിർമ്മാണം ആരംഭിച്ചിട്ടുള്ളത്, ഗ്രാമപഞ്ചായത്തിന്റെ വികസന ഫണ്ട് ഉപയോഗിച്ചും മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള വിഹിതം ഉപയോഗിച്ചും, സംസ്ഥാന വിഹിതം ,ഹെഡ് കോ വായ്പ ഉപയോഗിച്ചുമാണ് ഇത് പ്രാവർത്തികമാക്കുന്നത് കൂടാതെ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ഗ്രാമപഞ്ചായത്ത് മുൻതൂക്കം നൽകി ഫണ്ട് വകയിരുത്തിയിട്ടുണ്ട് 117 ഓളം ഗുണഭോക്താക്കളാണ് ഭവന നിർമ്മാണത്തിനായി ഈ പദ്ധതിക്കായ് കാത്തിരിക്കുന്നത്, ജനകീയാസൂത്രണ പ്രസ്ഥാനവും അധികാരവികേന്ദ്രീകരണ പ്രവർത്തനങ്ങളും ദാരിദ്ര ലഘൂകരണം എന്ന നേട്ടം കൈവരിക്കുന്നതിന് മുഖ്യപങ്ക്വഹിച്ചിട്ടുണ്ട് എങ്കിലും ഐശ്വര്യപൂർണ്ണമായ ഭാവി ലക്ഷ്യമാക്കി പ്രഖ്യാപിച്ചിട്ടുള്ള 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഒന്നായ ദാരിദ്ര്യ നിർമ്മാർജ്ജനം എന്ന ലക്ഷ്യത്തേയും,ഭൂമി ഉള്ളവരുടെ സ്വപ്നമായ ഭവനം എന്നത് life /pmay എന്ന പദ്ധതികളിലൂടെ സമ്പൂര്ണ്ണമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് 2025 26 വാർഷിക പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളത്,.


