ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സൗമ്യ മുഖമാകുമാൻ സൗമ്യ!,ഗ്രാമത്തിന് ആഹ്ലാദം


 ഐക്യരാഷ്ട്രസഭയിൽ

ഇന്ത്യയുടെ സൗമ്യ മുഖമാകുമാൻ സൗമ്യ!,ഗ്രാമത്തിന് ആഹ്ലാദം.

കണ്ണൂർ ജില്ലയിലെ നിരവധി ഘടകങ്ങളുടെ ചരിത്ര ഭൂമികയായ രാമന്തളിയിലെ പ്രധാന തറവാടായ കോടിയത്ത് പടിഞ്ഞാറെ വീട്ടിൽ രാജേശ്വേരന്റെ മകളായ ഐ. എഫ് എസ്സ് കാരിയായ സൗമ്യ ഐക്യ രാഷ്ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്ത വാർത്ത അറിഞ്ഞ നാട്ടുകാരും വീട്ടുകാരും ആഹ്‌ളാദത്തിലാണ്. രാമന്തളിക്കാർക്ക് മുഴുവൻ അഭിമാനഭാജനമായി മാറിയ സൗമ്യഇന്ത്യൻ ഫോറിൻ സർവ്വീസ് 2010 ബാച്ചുകാരിയാണ്. മൊറോക്കോയിൽ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ കൗൺസിലർ ആയിരിക്കെയാണ് ഐക്യ രാഷ്ട്ര സഭയിലെ നിയമനംഈ മാസം 28 ന് ചുമതലയേൽക്കും.

ചെറുപ്പത്തിലെ പഠനത്തിൽ മിടുക്കിയായ സൗമ്യയുടെ മാതാവ് തൃക്കരിപ്പൂർ സ്വദേശിയായ വാസന്തി. കുടുംബം ഇപ്പോൾ പയ്യന്നൂരിലെ കൊക്കൊനിശ്ശേരിയിലാണ് താമസം. ഭർത്താവ് ഡോക്ടർ രമീസ് നത്താനി ( ഗുജറാത്ത്) 7 ഉം 4 ഉം വയസ്സുള്ള രണ്ട് ആൺമക്കൾ

Post a Comment

Previous Post Next Post