സംസ്ഥാന സർക്കാരിന്റെ തദ്ദേശസ്വയംഭരണ വകുപ്പ് ഏർപ്പെടുത്തിയ സ്വരാജ് മാധ്യമ പുരസ്കാരം 24 ചീഫ് റിപ്പോർട്ടറും കുന്നംകുളം സ്വദേശിയുമായ സുർജിത് അയ്യപ്പത്തിന്.

 

സംസ്ഥാന സർക്കാരിന്റെ തദ്ദേശസ്വയംഭരണ വകുപ്പ് ഏർപ്പെടുത്തിയ സ്വരാജ് മാധ്യമ പുരസ്കാരം 24 ചീഫ് റിപ്പോർട്ടറും കുന്നംകുളം സ്വദേശിയുമായ സുർജിത് അയ്യപ്പത്തിന്.

മന്ത്രി എം ബി രാജേഷ് ആണ് ഇന്ന് പുരസ്കാരം പ്രഖ്യാപിച്ചത്. 25000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ഗുരുവായൂർ നഗരസഭയിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പദ്ധതിയെ കുറിച്ചുള്ള വാർത്തയാണ് പുരസ്കാരത്തിന് അർഹമായത്. ഈ മാസം 19ന് ഗുരുവായൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.. നിലവിൽ 24 ന്യൂസ് വയനാട് ജില്ലാ റിപ്പോർട്ടറാണ് സുർജിത്. കുന്നംകുളത്ത് ദേശാഭിമാനിയുടെ റിപ്പോര്‍ട്ടറായി മാധ്യമപ്രവര്‍ത്തനം ആരംഭിച്ച സുര്‍ജിത്ത് സിസിടിവിയുടെ ന്യൂസ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ടിസിവി , കേരളവിഷന്‍ ചാനലുകളിലും റിപ്പോര്‍ട്ടര്‍ ചാനലിലും പ്രവര്‍ത്തിച്ച ശേഷമാണ് 24 ന്യൂസില്‍ എത്തിയത്. ജനശ്രദ്ധയാകര്‍ഷിക്കുന്ന റിപ്പോര്‍ട്ടുകളിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ നേരത്തേ സുര്‍ജിത്ത് സ്വന്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post