സ്പോർട്സ് സ്കൂളുകളിൽ പ്രത്യേക സിലബസ് കൊണ്ടുവരും. കുന്നംകുളം പ്രാക്ടീസ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. ഫുട്ബോൾ കിക്കോ ഓഫ് ചെയ്തു കൊണ്ടാണ് പ്രാക്ടീസ് ഗ്രൗണ്ടിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചത്.
കുന്നംകുളം എംഎൽഎ എ.സി മൊയ്തീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീതാരവീന്ദ്രൻ സ്വാഗതം പറഞ്ഞു. അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷമീർ കെ എസ് റിപ്പോർട്ട് അവതരിപ്പിച്ചു. കുന്നംകുളം നഗരസഭാ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം സുരേഷ്, കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജേന്ദ്രൻ, വാർഡ് കൗൺസിലർ ബിജു സി ബേബി, തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ ആർ സാംബശിവൻ, കെ കൊച്ചനിയൻ ( സി പി ഐ എം), പി ഐ തോമസ് (ഐ എൻ സി), പ്രഭാകരൻ പുഴക്കൽ (ബിജെപി), ഇ പി കമറുദ്ദീൻ (മുസ്ലിം ലീഗ്), ഇ എ ദിനമണി (എൻ സി പി), വി ജി അനിൽ (സിഎംപി), ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ് കെ.പി സാക്സൺ തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ റസിയ പി നന്ദി പറഞ്ഞു. ചടങ്ങിൽ സംസ്ഥാന കായികമേളയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സമ്മാനദാനം നടത്തി.
സീനിയർ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക് സ്‌റ്റേഡിയത്തിൽ മത്സരങ്ങൾക്ക് എത്തുന്ന കായികതാരങ്ങൾ ക്ക് പരിശീലനത്തിനും ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻ ഡറി സ്കൂളിലെ വിദ്യാർഥികൾക്ക് കളിക്കാനുമാണ് പ്രാക്ടീസ് ഗ്രൗണ്ട്' എന്ന പേരിൽ പുതിയ കളിക്കളം തയാറാക്കിയത്. 56 ലക്ഷം രൂപ ചെലവഴിച്ച് ചുറ്റുമതിലും നടപ്പാതയും സ്ട്രീറ്റ് ലൈറ്റും, 70 ലക്ഷം രൂപ ചെലവഴിച്ച് ഫുട്ബോൾ കോർട്ട് സുരക്ഷാവേലി ക്രിക്കറ്റ് നെറ്റ്സ്, ഡിസ്കസ് റിംഗ്, ഗാലറി തുടങ്ങിയവയുടെ നിർമ്മാണവുമാണ് പൂർത്തീകരിച്ചിട്ടുള്ളത്.


