പെരിങ്ങോട് കോതച്ചിറ ഗവ.യു.പി സ്കൂൾ 95-ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും വെള്ളിയാഴ്ച നടക്കും.


 പെരിങ്ങോട് കോതച്ചിറ ഗവ.യു.പി സ്കൂൾ 95-ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും വെള്ളിയാഴ്ച നടക്കും.

വെള്ളിയാഴ്ച രാവിലെ 9.30ന് വാർഷികാഘോഷം തുടങ്ങും. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് വി.വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും. 

വൈകുന്നേരം 4 മണിക്ക് കോതച്ചിറ സെൻ്ററിൽ നിന്ന് ഘോഷയാത്ര തുടങ്ങും. 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ഡോ.ആർ.എൽ.വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.വി.പി റജീന അധ്യക്ഷത വഹിക്കും. കലാമണ്ഡലം ബാലസുബ്രമണ്യൻ മുഖ്യാതിഥിയാവും. വിരമിക്കുന്ന പ്രധാന അധ്യാപിക പുഷ്പലതക്ക് യാത്രയയപ്പ് നൽകും. രാത്രി ഏഴരക്ക് ഗോപിനാഥ് പാലഞ്ചേരി അവതരിപ്പിക്കുന്ന മരണമൊഴി എന്ന നാടകം അരങ്ങുണർത്തും. തുടർന്ന് പൂർവ വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടക്കും.

പാലക്കാട്, തൃശൂർ ജില്ലകളിലുള്ള നാഗലശ്ശേരി, കടുങ്ങോട്, കടവല്ലൂർ പഞ്ചായത്തുകളിലെ കുട്ടികൾക്ക് അക്ഷരദീപ്തി പകർന്നു നൽകുന്ന സ്കൂളിൽ 

150 ലേറെ വിദ്യാർത്ഥികളും പത്ത് അധ്യാപകരുമാണുള്ളത്.

വിദ്യാലയത്തിൽ ഒരു കോടി 20 ലക്ഷം രൂപ ഉപയോഗിച്ച് 5 മുറികളുള്ള കെട്ടിടം പണി പുരോഗമിക്കുന്നുണ്ട്. സ്വന്തമായി കളിസ്ഥലവും സ്കൂൾ ബസും കൂടി വിദ്യാലയത്തിന് ആവശ്യമാണെന്ന് ഭാരവാഹികളായ കെ.മനോഹരൻ, ജിനേഷ് കോതച്ചിറ, കെ.വി രാമചന്ദ്രൻ മാസ്റ്റർ, സജീവ് മൂത്താട്ട്, പി.എസ് അമൽ മാസ്റ്റർ എന്നിവർ പറഞ്ഞു.

Post a Comment

Previous Post Next Post