സി പി ഐ എം തൃത്താല ഏരിയപ്രചാരണ ജാഥ പ്രയാണം തുടങ്ങി.


 സി പി ഐ എം തൃത്താല ഏരിയപ്രചാരണ ജാഥ പ്രയാണം തുടങ്ങി. 

 കേന്ദ്ര സർക്കാർ അവഗണനക്കെതിരെ സിപിഐഎം ഏരിയ സെക്രട്ടറി ടി പി മുഹമ്മദ് ക്യാപ്റ്റനും ,ഏരിയ കമ്മറ്റിയംഗങ്ങളായ പി ആർ കുഞ്ഞുണ്ണി വൈസ് ക്യാപ്റ്റനും, കെ പി ശ്രീനിവാസൻ മാനേജരുമായ തൃത്താല ഏരിയ ജാഥ കൂടല്ലൂരിൽ ജില്ല കമ്മറ്റിയംഗം എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു.

ഏരിയ കമ്മറ്റിയംഗം പി കെ ബാലചന്ദ്രൻ അധ്യക്ഷനായി. ജില്ലകമ്മറ്റിയംഗങ്ങളായ പി മമ്മിക്കുട്ടി എംഎൽഎ, വി കെ ചന്ദ്രൻ ,പി എൻ മോഹനൻ, ജാഥാ ക്യാപ്റ്റൻ ടി പി മുഹമ്മദ്, ലോക്കൽ സെക്രട്ടറി പി പി ഹമീദ് എന്നിവർ സംസാരിച്ചു.

വ്യാഴാഴ്ച രാവിലെ 9 ന്

കുമ്പിടിയിൽ നിന്ന് തുടങ്ങി വൈകീട്ട് 5.30ന് കക്കാട്ടിരിയിൽ സമാപിയ്ക്കും.

രണ്ടാം ദിവസം വെള്ളിയാഴ്ച രാവിലെ 9 ന് തൃത്താലയിൽ നിന്ന് തുടങ്ങി വൈകീട്ട് 5.30ന്കറുകപുത്തൂരിൽ സമാപിക്കും. സമാപന ദിവസമായ ശനിയാഴ്ച രാവിലെ 9 ന് ആരംഭിക്കും വൈകീട്ട് 5.30ന്.കൂറ്റനാട് നടക്കുന്ന സമാപന പൊതുസമ്മേളനം സംസ്ഥാന കമ്മറ്റിയംഗം എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.വ്യാഴം, വെള്ളി ദിവസങ്ങളിലെ സമാപന യോഗങ്ങൾ ജില്ലകമ്മറ്റിയംഗങ്ങളായ വി കെ ചന്ദ്രൻ ,പി എൻ മോഹനൻ എന്നിവർ ഉദ്ഘാടനം ചെയ്യും

Post a Comment

Previous Post Next Post