പ്രശസ്തമായ അക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം ഇന്ന് വെള്ളിയാഴ്ച വേലപ്പൂരങ്ങൾ ആഘോഷിച്ചു.


 പ്രശസ്തമായ അക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം ഇന്ന്

വെള്ളിയാഴ്ച വേലപ്പൂരങ്ങൾ ആഘോഷിച്ചു.


വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ വേലപ്പൂരത്തോടെ ആഘോഷങ്ങൾ ആരംഭിച്ചു. മേഖലയിലെ ഇരുപതോളം പ്രാദേശിക വേലയാഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള തെയ്യം, തിറ , പൂതം, കാളി, കരിങ്കാളി, കാള, കാവടി തുടങ്ങിയ നാടൻ കലാരൂപങ്ങൾ ക്ഷേത്രത്തിലെത്തി വൈകിട്ട് 6 മണിയോടെ സമാപിച്ചു. ശനിയാഴ്ച രാവിലെ ക്ഷേത്രത്തിൽ തന്ത്രി വടക്കേടത്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടക്കും, ഉച്ചയ്ക്ക് ഒരുമണിക്ക് വെളിതുരുത്തി ഉണ്ണി നാരുടെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ദേവസ്വം പൂരം എഴുന്നള്ളിക്കും. കൊമ്പൻ അക്കിക്കാവ് കാർത്തികേയൻ ഭഗവതിയുടെ തിടമ്പേറ്റും. പത്തോളം കമ്മറ്റിയുടെ നേതൃത്വത്തിലുള്ള പ്രാദേശികപൂരങ്ങൾ നാലുമണിയോടെ ക്ഷേത്രമൈതാനിയിൽ എത്തിയതിനു ശേഷം നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിൽ 17 ഗജവീരന്മാർ അണിനിരക്കും. വെളിതുരുത്തി ഉണ്ണി നായരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളവും ഉണ്ടായിരിക്കും. വൈകിട്ട് ക്ഷേത്രത്തിൽ ദീപാരാധന, തായമ്പക, കൊമ്പു പറ്റ്, കുഴൽപ്പറ്റ് എന്നിവയോടെ പകൽ പൂരത്തിന് സമാപനമാകും. രാത്രി പൂരം ആവർത്തനവും പുലർച്ചെ നടത്തുന്ന പാനപൂജയ്ക്കും ഗുരുതിക്കും ശേഷം കൂറ വലിക്കുന്നതോടെ ഈ വർഷത്തെ പൂരത്തിന് സമാപനമാകും.

Post a Comment

Previous Post Next Post