തൃശൂർ ജില്ലയിൽ 19 ന് സ്വകാര്യ ബസ് ജീവനക്കാരുടെ സൂചന പണിമുടക്ക്
സ്വകാര്യ ബസ് തൊഴി ലാളികൾക്കു ക്ഷാമബത്ത കുടിശ്ശിക ഇതുവരെ നൽകാത്ത ജില്ലയിലെ സ്വകാര്യ ബസ് ഉടമകളുടെ നിലപാടിൽ പ്രതിഷേധിച്ച് ഈ മാസം 19ന് സ്വകാര്യ ബസ് ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തും. സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിലാണ് സമരം. സിഐടിയു, ബിഎംഎസ്, ഐഎൻടിയുസി, എഐടിയുസി യൂണിയനുകൾ പങ്കെടുക്കും. 5 തവണ ജില്ലാ ലേബർ ഓഫിസർ വിളിച്ച ചർച്ചകളിലും ക്ഷാമ ബത്ത സംബന്ധിച്ച് തീരുമാനമായില്ലെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. കലക്‌ടർ, ലേബർ ഓഫിസർ,സ്വകാര്യ ബസ് ഉടമ സംഘടനകൾ എന്നിവയ്ക്കു പണിമുടക്ക് നോട്ടിസ് നൽകി. ട്രേഡ് യൂണിയൻ സമിതി യോഗത്തിൽ കെ.വി. ഹരിദാസ്, കെ.പി. സണ്ണി, എ.സി. കൃഷ്‌ണൻ, എം.എം. വത്സൻ, കെ.ഹരീഷ്, വി.എ. ഷം സുദീൻ, എ.ആർ. ബാബു, കെ. കെ. ഹരിദാസ് എന്നിവർ സംസാരിച്ചു.


