കേന്ദ്ര സർക്കാറിന് അഭിവാദ്യമർപ്പിച്ച് ആഹ്ലാദ പ്രകടനം നടത്തി
മലപ്പുറം: ഇൻകം ടാക്സ് പരിധി 12 ലക്ഷമായി ഉയർത്തി ജീവനക്കാരെയും പെൻഷൻക്കാരെയും സാധാരണക്കാരെയും സഹായിച്ച കേന്ദ്രസർക്കാറിന്റെ ബജറ്റിനെ പ്രകീർത്തിച്ച് ഫെറ്റോ കലക്ടറേറ്റിലും മലപ്പുറം പട്ടണത്തിലും ആഹ്ലാദ പ്രകടനം നടത്തി. ജീവനക്കാരുടെയും പെൻഷൻകാരുടെയും നാളിതുവരെയുള്ള ഡി.എ കുടിശ്ശികയും പെൻഷൻ കുടിശ്ശികയും ശമ്പള കുടിശ്ശികയും അനുവദിക്കാത്ത പിണറായി സർക്കാറിന്റെ ക്രൂരമായ നടപടിയിൽ പ്രതിഷേധവും രേഖപ്പെടുത്തി. ജനാധിപത്യ ബോധമുള്ള ജീവനക്കാരും പെൻഷൻകാരും ഇക്കാര്യത്തിൽ തങ്ങളുടെ സംഘടനാ നേതൃത്വത്തെ ചോദ്യം ചെയ്യണമെന്നും, ജീവനക്കാർക്കൊപ്പം നിൽക്കുന്ന സംഘടനക്കാെപ്പം അണിചേരണമെന്നും യോഗം അഭ്യർത്ഥിച്ചു.
എൻജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ബാബുരാജ്, പെൻഷനേഴ്സ് സംഘ് സംസ്ഥാന സെക്രട്ടറി എ.പി.രാധാകൃഷ്ണൻ, ജില്ലാ പ്രസിഡണ്ട് പ്രൊഫ. പി രാമൻ, ഫെറ്റോ ജില്ലാ പ്രസിഡണ്ട്
എ വി ഹരീഷ്, എൻടിയു ജില്ലാ സെക്രട്ടറി പി.ടി.സുരേഷ്, എൻജിഒ സംഘ് ജില്ലാ സെക്രട്ടറി പ്രദീപ് പാപ്പന്നൂർ തുടങ്ങിയവർ സംസാരിച്ചു.


