തിരുവനന്തപുരം പണ്ഡിതാഗ്രേസരനും പ്രഥമ എഴുത്തച്ഛൻപുരസ്കാരജേതാവുമായ ഡോ.ശൂരനാട്ട് കുഞ്ഞൻപിള്ളയുടെ സ്മരണാർത്ഥം കരമന സഹോദരസമാജം എൻ എസ് എസ് കരയോഗം നല്കുന്ന ആറാമതു സാഹിത്യപുരസ്കാരം പ്രമുഖസാഹിത്യകാരനും വിദ്യാഭ്യാസവിചക്ഷണനുമായ ഡോ. എ എം ഉണ്ണിക്കൃഷ്ണന്.
ചിറയിൻകീഴ് ശ്രീകണ്ഠൻനായർ രൂപകല്പനചെയ്ത ശില്പവും പ്രശസ്തിപത്രവും 25,555/- രൂപയും ഉൾപ്പെടുന്നതാണ് പുരസ്കാരം. ഡോക്ടര്‍ എം ലീലാവതി, ഡോ. ബി സി ബാലകൃഷ്ണൻ, സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട്, ഡോക്ടർ എസ് കെ വസന്തൻ, ഡോക്ടർ എം ജി എസ് നാരായണൻ എന്നിവർക്കാണ് മുന്‍പ് ഈ പുരസ്‌കാരം ലഭിച്ചത്.
ഫെബ്രുവരി
16-ാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കരമന എൻ എസ് എസ് കരയോഗമന്ദിരത്തിൽ നടത്തുന്ന കുടുംബസംഗമത്തിൽവച്ച് മുൻ ഡി ജി പി ഡോ. അലക്സാണ്ടർ ജേക്കബ് പുരസ്കാരം സമർപ്പിക്കും. കരയോഗം പ്രസിഡൻറ് എസ് ഉപേന്ദ്രൻനായർ അദ്ധ്യക്ഷത വഹിക്കും.


