വാഹനങ്ങൾ പുങ്കന്നം - അയ്യന്തോൾ വഴി തിരിച്ചുവിടും;തൃശൂർ- കുറ്റിപ്പുറം റോഡ് നവീകരണം ഇന്ന് (ശനിയാഴ്ച ) മുതൽ ഗതാഗത നിയന്ത്രണം

തൃശൂർ - കുറ്റിപ്പുറംറോഡിന്റെ നവീകരണത്തിന്റെ ഭാഗമായി പൂങ്കുന്നം മുതൽ പുഴയ്ക്കൽ വരെയുള്ള ഭാഗത്തെ നിർമാണ പ്രവർത്തികൾ ശനിയാഴ്ച മുതൽ ആരംഭിക്കും.

രണ്ടു ഓവുപാലങ്ങളുടെ നിർമാണവും അനുബന്ധമായു കാനനിർമാണവുമാണ് നാളെ മുതൽ ആരംഭിക്കുന്നത്

നിലവിലുള്ള ഓവുപാലങ്ങളുടെ ഒരു ഭാഗം പൊളിച്ചാണ് നിർ ണം ആരംഭിക്കുക. ഇതുകാരണം എല്ലാ വാഹനങ്ങളും ഒരു ഭാഗത്തൂടെ മാത്രമെ കടത്തിവിടുകയുള്ളു. ഇതിന്റെ ഭാഗമായാണ് തൃശൂരിൽനിന്നും കുന്നംകുളം ഭാഗത്തേക്കുള്ള എല്ലാം വാഹനങ്ങളും തിരിച്ചുവിടുന്നത്. തൃശൂരിൽനിന്നും കുന്നംകുളം

ഭാഗത്തേക്ക് പോകുന്ന സ്വകാര്യ-കെ.എസ്.ആർ.ടി.സി

നേരിട്ട് പടിഞ്ഞാറെകോട്ട വഴിയും പാട്ടുരായ്ക്കൽ ഭാഗത്ത് നിന്നും വരുന്ന എല്ലാം വാഹനങ്ങളും പൂങ്കുന്നം ജങ്ഷനിൽനിന്നും ഇടത്തേക്ക് തിരിഞ്ഞു പടിഞ്ഞാറേകോട്ട വ ഴിയും തിരിഞ്ഞ് അയ്യന്തോൾ വഴി പുഴയ്ക്കൽ ടൊയോട്ട ജങ്ഷനിൽ എത്തി യാത്ര തുടരേണ്ടതാണ്.

തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ നിലവിലുള്ള പാത യിലൂടെ തന്നെ സഞ്ചരിക്കാവുന്നതാണ് .ഓവുപാലങ്ങളുടെ ഒരു ഭാഗത്തെ നിർമാണം കഴിയുന്നതുവരെ ഇതെരീതിയിലായ രിക്കും ഗതാഗത നിയന്ത്രണം

Post a Comment

Previous Post Next Post