തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നാലാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം പ്രസിഡൻ്റ് അഡ്വ.വി.പി റജീന ഉദ്ഘാടനം ചെയ്തു.


 തൃത്താല ബ്ലോക്ക് പഞ്ചായത്ത് നാലാം വാർഷികം സംഘാടക സമിതി രൂപീകരിച്ചു.


തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നാലാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം പ്രസിഡൻ്റ് അഡ്വ.വി.പി റജീന ഉദ്ഘാടനം ചെയ്തു.വികസന കാര്യ സ്ഥിരം ചെയർപേഴ്സൺ പ്രിയ പി.വി അധ്യക്ഷയായിരുന്നു.ഫെബ്രുവരി 15-ന് മന്ത്രി എം.ബി രാജേഷ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. സെമിനാർ, മുൻകാല ജനപ്രതിനിധികളെ ആദരിക്കൽ, സുവനീർ പ്രകാശനം, ഡോക്യുമെൻ്ററി പ്രകാശനം, ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കൽ, വിവിധ കലാപരിപാടികൾ എന്നിവയാണ് വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്ലാൻ ചെയ്തിട്ടുള്ളത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി പി റജീന ചെയർപേഴ്‌സണും സെക്രട്ടറി എ.ജി അനിൽകുമാർ കൺ വീനറും ആയി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.


തിരുമിറ്റക്കോട് പ്രസിഡൻ്റ് വി.സുഹ്റ, നാഗലശേരി പ്രസിഡൻറ് വി.വി.ബാലചന്ദ്രൻ, കപ്പൂർ പ്രസിഡൻ്റ് ഷറഫുദ്ദീൻ കളത്തിൽ, എ.ഇ.ഒ പ്രസാദ് മാഷ്, ബ്ലോക്കംഗങ്ങളായ എം.ടി ഗീത, കെ മുഹമ്മദ് റവാഫ്, ധന്യ സുരേന്ദ്രൻ ,കെ ബാലകൃഷ്ണൻ മാഷ്, സെക്രട്ടറി എ ജി അനിൽ കുമാർ, എച്ച്.സി കെ ധർമ്മദാസ്, കെ പ്രശാന്ത് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post