തൃത്താല മണ്ഡലത്തിൽ ജല സംരക്ഷണം പദ്ധതികൾ പുരോഗമിക്കുന്നു.


 തൃത്താല മണ്ഡലത്തിൽ

ജല സംരക്ഷണം പദ്ധതികൾ പുരോഗമിക്കുന്നു.


തൃത്താല മണ്ഡലത്തിൽ മണ്ണ് ജല സംരക്ഷണത്തിനായി കഴിഞ്ഞ ബജറ്റിൽ നേടിയെടുത്ത 2 കോടി രൂപയുടെ പദ്ധതികൾ പുരോഗമിക്കുന്നു 

നാഗലശ്ശേരി പഞ്ചായത്തിലെ മങ്ങാട്ടുകുളം ഒരു കോടി രൂപ ചെലവിൽ നവീകരിക്കുകയാണ്. അതിന്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി എം. ബി. രാജേഷ്ഞായറാഴ്ച നിർവഹിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പള്ളങ്ങാട്ടുചിറ കുളം നവീകരിക്കും എന്നതായിരുന്നു.


വാഗ്ദാനം നൽകിയ പള്ളങ്ങാട്ടു ചിറ കുളത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അടുത്തയാഴ്ച നടക്കും. പരുതൂരിലെ കൊടിക്കുന്ന് ക്ഷേത്രകുളം , നാഗലശ്ശേരി പാപ്പിക്കുളവും നവീകരിക്കുന്ന പ്രവൃത്തി പുരോഗമന പാതയിലാണ്. ജലസംരക്ഷണം ഒരു പ്രധാന അജണ്ടയായി കണ്ടാണ് സുസ്ഥിര തൃത്താല പദ്ധതി നടപ്പാക്കുന്നത്.

Post a Comment

Previous Post Next Post