സംസ്ഥാന യൂത്ത് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളിൽ തൃശൂരും പെൺകുട്ടികളിൽ കോഴിക്കോട്ടും വിജയികളായി
കുന്നംകുളത്തു നടന്ന 41-ാം സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ 55 ( സൂര്യ ഗായത്രി 21, അമേയ മറിയ 17 അധീന മറിയം 11) കൊല്ലത്തെ 50 ( ബ്രിസ ബിനു 13, ആതിര 11) തോൽപിച്ച് മൂന്നാം സ്ഥാനം നേടി.
ആൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ 59
( അക്ഷയ് അലക്സ് 16, ഇവാൻ ജോൺ 13, ഷുഹൈബ് ഷജഹാൻ 11) തിരുവനന്തപുരത്തെ 58 ( ഹൃദു രാജ് 13, അൽഡ്രിൻ ആൻ്റോ 11)
തോൽപിച്ച് മൂന്നാം സ്ഥാനം നേടി.
വാശിയേറിയ ഫെനൽ മത്സരത്തിൽ തൃശൂർ 63 ( അദ്വൈദ് 27, ഹരൂൺ മുഹമ്മദ് 16, മുഹമ്മദ് ഇർഫാൻ 15) കോഴിക്കോടിനെ 46(ആയുഷ് റി.എം 18, മുഹമ്മദ് സിനൻ 16)തോൽപിച്ച് ആൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യൻമാരായി.
പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് 61 ( സ്രിയ പ്രവീൺ 14, അക്ഷര കെ 14, ജോതി റാണി 12) ആലപ്പുഴയെ 25(സുഭദ്ര ജയകുമാർ 12) തോൽപിച്ച് ചാമ്പ്യൻമാരായി
ആൺകുട്ടികളുടെ വിഭാഗം വിജയികൾക്കുള്ള ലജൻ്റ്സ് ബാസ്കറ്റ് ബോൾ ക്ലബ് ട്രോഫിയും പെൺകുട്ടികളുടെ വിഭാഗം വിജയികൾക്കുള്ള കുന്നംകുളം ബാസ്കറ്റ് ബോൾ ഫ്രണ്ട്സ് ട്രോഫിയും കേരള ബാസ്കറ്റ് ബോൾ അസോസിയേഷൻ പ്രസിഡൻ്റ് ജെയ്ക്കബ് ജോസഫ് ഉം സംസ്ഥാന ബാസ്കറ്റ്ബോൾ സെക്രട്ടറി ശശിധരൻ
നും ചേർന്ന് വിജയികൾക്ക് നൽകി.
ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കോഴിക്കോട് ടീമിനും പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ ആലപ്പുഴ ടീമിനുമുള്ള റണ്ണർ അപ്പ് ട്രോഫികൾ
സംസ്ഥാന ബാസ്കറ്റ് ബോൾ വൈസ് പ്രസിഡൻറം തൃശൂർജില്ല ബാസ്കറ്റ് ബോൾ അസോസിയേഷൻ പ്രസിഡൻ്റ് കൂടിയായ ഡോ. രാജു ഡേവീസ് പെരേപ്പാടനും കേരള ബാസ്കറ്റ് ബോൾ അസോസിയേഷൻ ആജീവനാന്ത പ്രസിഡൻ്റ് പി.ജെ സണ്ണിയും ചേർന്നു നൽകി.


