കൂറ്റനാട്:കുമ്പിടി വായനശാലയുടെ നേതൃത്വത്തിൽ എം ടിസ്മൃതി അനുസ്മരണം സമ്മേളനം സംഘടിപ്പിച്ചു.തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.പി മമ്മിക്കുട്ടി എം എൽ എ അധ്യക്ഷനായി. കെ കെ ഷൈലജ എം എൽ എ, എഴുത്തുകാരായ വി ആർ സുധീഷ്, വിജു നായരങ്ങാടി, ദീപ നിശാന്ത്, സംസ്ഥാന ലൈബ്രറി കൗൺസിലംഗം എം കെ പ്രദീപ്, ലൈബ്രറി കൗൺസിൽ ജില്ല നിർവ്വാഹക സമിതിയംഗം വി കെ ചന്ദ്രൻ , പഞ്ചായത്ത് പ്രസിഡൻ്റ് കെ മുഹമ്മദ്, ഡോ.സുനിൽ, പി കെ ബാലചന്ദ്രൻ ,പി വേണുഗോപാലൻ എന്നിവർ സംസാരിച്ചു.തുടർന്ന് കലാമണ്ഡലം ഐശ്വര്യയുടെ എം ടി സൃഷ്ടികളെ ആസ്പദമാക്കിയുള്ള നൃത്താവിഷ്കാരവുമുണ്ടായി.
കുമ്പിടി വായനശാലയുടെ നേതൃത്വത്തിൽ എം ടിസ്മൃതി അനുസ്മരണം സമ്മേളനം സംഘടിപ്പിച്ചു
byWELL NEWS
•
0


