സീസണ്‍ ടിക്കറ്റുകാര്‍ക്കും റിസര്‍വേഷനില്ലാത്തവര്‍ക്കും ആശ്വാസം; ആലപ്പുഴ-ധൻബാദ് എക്സ്പ്രസിന് രണ്ട് അൺ -റിസര്‍വ്ഡ് കോച്ചുകള്‍


 തൃശൂർ : 13352 ആലപ്പുഴ - ധൻബാദ് പ്രതിദിന എക്സ്പ്രസില്‍ മാർച്ച്‌ 24 മുതല്‍ ആലപ്പുഴക്കും കോയമ്ബത്തൂരിനുമിടയില്‍ രണ്ട് സ്ലീപ്പർ കോച്ചുകള്‍ ഡി-റിസർവ്ഡ് കോച്ചുകളായി റെയില്‍വേ പ്രഖ്യാപിച്ചു.എസ് 5, എസ് 6 എന്നീ സ്ലീപ്പർ കോച്ചുകളില്‍, റിസർവേഷനില്ലാത്ത സ്ലീപ്പർ ക്ലാസ് ടിക്കറ്റുള്ളവർക്കും സീസണ്‍ ടിക്കറ്റുകാർക്കും ആലപ്പുഴക്കും കോയമ്ബത്തൂരിനുമിടയില്‍ യാത്ര ചെയ്യാവുന്നതാണെന്ന് റെയില്‍വേ അറിയിച്ചു.

Post a Comment

Previous Post Next Post