ദേശീയ ഗെയിംസ്; കേരളത്തിന് വീണ്ടും സ്വർണം, അത്‍ലറ്റിക്സിലും മെഡൽ നേട്ടം.
വനിതകളുടെ തയ്ക്വാൻഡോയിൽ (67 കിലോ) കേരളത്തിന്റെ മാർഗരറ്റ് മരിയ റെജി സ്വർണം സ്വന്തമാക്കി.
ഡെറാഡൂൺ: ദേശീയ ഗെയിംസിൽ കേരളത്തിനു വീണ്ടും സ്വർണത്തിളക്കം. വനിതകളുടെ തയ്ക്വാൻഡോയിൽ (67 കിലോ) കേരളത്തിന്റെ മാർഗരറ്റ് മരിയ റെജി സ്വർണം സ്വന്തമാക്കി. ഇന്ന് ഏഴ് വെങ്കലം മെഡലുകളും കേരളം സ്വന്തമാക്കി.
അത്‍ലറ്റിക്സിന്റെ ആദ്യ ദിനത്തിൽ തന്നെ കെരളം മെഡലുകൾ നേടി. പുരുഷൻമാരുടെ ലോങ് ജംപിൽ സിവി അനുരാഗാണ് അത്‍ലറ്റിക്സിലെ ആദ്യ മെഡൽ നേടിയത്. പിന്നാലെ വനിതാ പോൾ വാൾട്ടിൽ മരിയ ജോൺസനും പുരുഷ വിഭാഗം ഡിസ്കസ് ത്രോയിൽ അലക്സ് പി തങ്കച്ചൻ എന്നിവരും വെങ്കലം നേടി.
Tags:
NATIONAL


