കുട്ടികളെ കേട്ടും സംവദിച്ചും മന്ത്രി എം. ബി. രാജേഷ്. തൃത്താല മണ്ഡലത്തിൽ സ്റ്റുഡൻ്റ്സ് സഭ ഉദ്ഘാടനം ചെയ്തു


 കുട്ടികളെ കേട്ടും സംവദിച്ചും മന്ത്രി എം. ബി. രാജേഷ്.

തൃത്താല മണ്ഡലത്തിൽ സ്റ്റുഡൻ്റ്സ് സഭ ഉദ്ഘാടനം ചെയ്തു


നല്ല വിദ്യാർത്ഥിയുടെ ലക്ഷണം ഉത്തരം എഴുതുക മാത്രമല്ല നല്ല ചോദ്യം ചോദിക്കുക എന്നതാണന്നും അറിവിൻ്റെ വളർച്ചയും സമൂഹത്തിൻ്റെ വളർച്ചയും ഉത്തരങ്ങളിൽ നിന്നല്ല ഉത്തരങ്ങളിലേക്ക് നയിച്ച ചോദ്യങ്ങളിൽ നിന്നാണെന്നും പാർലമെൻ്ററി കാര്യ വകുപ്പ് ചുമതലയുള്ള തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.


സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളെ വിദ്യാര്‍ത്ഥി സമൂഹവുമായി കൂടുതല്‍ അടുപ്പിക്കുന്നതിനായി ആവിഷ്‌കരിച്ച സ്റ്റുഡന്‍സ് സഭ തൃത്താല മണ്ഡലത്തില്‍ നാഗലശ്ശേരി പഞ്ചായത്തിലെ അഷ്ടാംഗം ആയുര്‍വേദ കോളേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലത്തിലെ അനധികൃതമായി നടന്നു കൊണ്ടിരുന്ന എല്ലാ മണ്ണെടുപ്പും, ലൈസൻസിന് വിരുദ്ധമായവയും നിർത്തി വച്ചു. ജില്ലാ കളക്ടറോട് നിർദ്ദേശിച്ചതനുസരിച്ച് ജിയോളജിസ്റ്റ് മണ്ണെടുപ്പ് നടന്ന സ്ഥലങ്ങൾ പരിശോധിച്ച് നിയമ വിരുദ്ധമായവ നിറുത്തി വയ്ക്കാൻ നിർദ്ദേശിച്ചു. കളിസ്ഥലമില്ലാത്ത സ്കൂളുകൾക്ക് സ്വന്തമായി സ്ഥലമുണ്ടെങ്കിൽ ഗ്രൗണ്ട് നിർമ്മിക്കാനുള്ള സഹായം സർക്കാർ നൽകും. ഒരു പഞ്ചായത്തിന് ഒരു കളിസ്ഥലം പദ്ധതിയിലൂടെ ഒരു കോടി ചെലവിൽ മണ്ഡലത്തിലെ പട്ടിത്തറ കരുണപ്പറ സ്റ്റേഡിയം നവീകരണം നടന്നു കൊണ്ടിരിക്കുന്നു. തൃത്താല പി. എച്ച്.സി നവീകരിക്കുന്നതിനായി 12.5 കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. അതിൻ്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. മണ്ഡലത്തിൻ്റെ കലാ- സാംസ്ക്കാരി ക പാരമ്പര്യം ഉൾക്കൊണ്ട് സാംസ്ക്കാരിക ഉത്സവങ്ങൾ നടത്തുന്നതിനുള്ള പൊതുവേദി തൃത്താലയിൽ ആരംഭിക്കും. ലഹരിക്കെതിരെ ശക്തമായ പ്രതിരോധ നടപടികൾ ആവശ്യമാണ്. എക്സെെസ് വകുപ്പ് കർശന നടപടികൾ സ്വീകരിക്കുന്നതിലൂടെ റെയ്ഡുകളുടെ എണ്ണം വർദ്ധിച്ചു, പ്രതികളുടെ എണ്ണം കൂടി, പിടിച്ചെടുക്കുന്ന ലഹരി വസ്തുക്കളുടെ അളവിലും വർദ്ധനവ് ഉണ്ടായി. ഒരിക്കൽ ലഹരിയെന്ന കെണിയിൽ ഉൾപ്പെട്ടു പോയാൽ തിരികെ കയറുകയെന്നത് എളുപ്പമല്ല എന്ന ബോധ്യവും ബോധവൽക്കരണവും വിദ്യാർത്ഥികൾക്കിടയിൽ വേണം. മുഖ്യമന്ത്രി ചെയർമാനായ കമ്മിറ്റി ത്രിതല പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്നുണ്ട് അധ്യാപകരും സ്കൂളുകളിൽ പ്രത്യേകം നിരീക്ഷിച്ച് പരിശോധനകൾ നടത്തണമെന്നും വിദ്യാർത്ഥികളുടെ വിവിധ ചോദ്യങ്ങൾക്ക് ഉത്തരമായി മന്ത്രി പറഞ്ഞു.

തൃത്താല മണ്ഡലത്തിലെ ഹൈസ്‌കൂള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള 44 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മൂന്നു വീതം വിദ്യാര്‍ത്ഥി പ്രതിനിധികൾ സ്റ്റുഡന്‍സ് സഭയിൽ പങ്കെടുത്തു.

 മണ്ഡലത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും എങ്ങനെയെന്ന് വിദ്യാര്‍ത്ഥികളില്‍ അവബോധം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.


മണ്ഡലത്തിലെ വികസനവുമായി ബന്ധപ്പെട്ട 10 പ്രധാന മേഖലകളെ കുറിച്ചും വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയും വിദ്യാര്‍ത്ഥികള്‍ അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മന്ത്രിയുമായി പങ്കിട്ടു. തുടര്‍ന്ന് എന്റെ സ്വന്തം തൃത്താല എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിമുകളില്‍ നിന്നും ഒന്നാം സ്ഥാനം ലഭിച്ച വീഡിയോകളുടെ പ്രദര്‍ശനം നടത്തി.


തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.വി. ബാലചന്ദ്രന്‍, പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറല്‍ ഡോ. യു സി ബിവീഷ് , എന്‍ലെറ്റ് കോർഡിനേറ്റര്‍ ഡോ. കെ. രാമചന്ദ്രന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, പ്രധാന അധ്യാപകര്‍, അധ്യാപക കോര്‍ഡിനേറ്റര്‍മാർ,ജില്ലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍,തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.


 

Post a Comment

Previous Post Next Post